ഓസ്‍കർ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഓസ്‍കർ എൻട്രിയായി 2018 തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രാമാണ് 2018.
മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് '2018' മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.
2018 ൽ കേരളത്തെ മുക്കിയെ പ്രളയ ദുരന്തത്തിന്റെ കാഴ്ചകൾ ഒട്ടും തീവ്രത ചോരാതെ വെള്ളിത്തിരയിലെത്തിച്ച ചിത്രമാണ് '2018'.മഹപ്രളയത്തെ കേരളം എങ്ങനെ നേരിട്ടുവെന്ന് പറഞ്ഞുവെക്കുന്നതാണ് സിനിമ.
മലയാളികളുടെ മനോധൈര്യവും ആത്മവിശ്വാസവും ഒത്തൊരുമയുടേയും കൂടി കഥയാണ് 2018 ൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്.
ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 2018. ആദ്യമായി മലയാളത്തിൽ നിന്ന് 200 കോടി ക്ലബിൽ എത്തുന്നതും 2018 ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്