'ദയവായി ആകാശം അടയ്ക്കൂ'  കാനഡയോട് അഭ്യർത്ഥിച്ച്  സെലെൻസ്‌കി

MARCH 17, 2022, 7:52 AM

റഷ്യയിൽ നിന്ന് തന്റെ രാജ്യത്തെ സംരക്ഷിക്കാൻ കാനഡയോട്  സഹായം അഭ്യർത്ഥിച്ച്  ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. 

 കാനഡ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് ചെയ്യണമെന്ന്  സെലെൻസ്‌കി കാനഡയോട് അഭ്യർത്ഥിച്ചു. കാനഡയുടെ തുടർ പിന്തുണയ്‌ക്ക് പ്രസിഡന്റ് നന്ദി പറഞ്ഞുവെങ്കിലും നോ ഫ്ലൈ സോൺ ആവശ്യം സെലെൻസ്കി വീണ്ടും ഊന്നി പറഞ്ഞു.  

ഹൗസ് ഓഫ് കോമൺസിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തോടും പാർലമെന്റ് അംഗങ്ങളോടും സെനറ്റർമാരോടും വിശിഷ്ടാതിഥികളോടും  വീഡിയോ സന്ദേശം വഴി സംസാരിച്ച സെലെൻസ്‌കി  ഉക്രെയ്‌നിന് തുടർന്നുവരുന്ന സൈനികവും മാനുഷികവുമായ സഹായങ്ങൾക്ക് കാനഡയ്ക്ക് നന്ദി പറഞ്ഞു.

vachakam
vachakam
vachakam

കാനഡയും, നാറ്റോ അംഗങ്ങളും നിലവിൽ നോ ഫ്ളൈ സോൺ നടപ്പിലാക്കാൻ വിസമ്മതിച്ചിരിക്കുകയാണ്. ഇത് റഷ്യയുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് സൈനിക സഖ്യത്തെ വലിച്ചിടുമെന്ന് അവർ പറയുന്നു.

എന്നാൽ ഉക്രൈനിലെ റഷ്യൻ ആക്രമണങ്ങൾക്ക് മറുപടിയായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉൾപ്പടെ  58 റഷ്യൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ  കാനഡ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം റഷ്യന്‍ വിമാന കമ്പനിയായ വോള്‍ഗ നെപ്‌റയുടെ എഎന്‍ 124 ചരക്കുവിമാനം  കനേഡിയന്‍ അധികൃതര്‍ പിടിച്ചുവച്ചു . യുക്രെയ്‌നില്‍ നിര്‍മിച്ച റഷ്യന്‍ വ്യോമയാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കൂറ്റന്‍ ചരക്കുവിമാനം കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട ചരക്കു നീക്കത്തിനായാണ് കാനഡയിലെത്തിയത്.ഈ വർഷം ഉക്രെയ്‌നിന് മാനുഷിക സഹായമായി കാനഡ 145 മില്യണിലധികം ($113 മില്യൺ; 87 മില്യൺ) വാഗ്ദാനം ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam