കാനഡ ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളെ ക്കുറിച്ച് പരാതിപ്പെട്ടപ്പോൾ, ചൈന കാനഡയെ കുറ്റപ്പെടുത്തി

JUNE 23, 2021, 4:16 PM

യു.എൻ. മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ചൊവ്വാഴ്ച കാനഡയും ചൈനയും നേർക്ക് നേർ വാക്കുതർക്കമുണ്ടായി, ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചുള്ള ആരോപണത്തിൽ. കാനഡയും, മറ്റു 40 രാജ്യങ്ങളും ചേർന്ന് ചൈനയ്‌ക്കെതിരെ മനുഷ്യാവകാശ ധ്വംസനങ്ങൾ ഷിൻജിയാങ്ങ് പ്രദേശത്ത് നടക്കുന്നു എന്ന് ആരോപിച്ചു. ഉയിഗൂർ മുസ്ലീമുകളെ കൂട്ടക്കൊല നടത്തുന്നു എന്നും, കാനഡയുടെ അംബാസിഡർ ലെസ്ലി നോർറ്റൻ ആരോപിച്ചു. കാനഡയുടെ പ്രസ്താവനയ്ക്ക് പിന്തുണ നൽകി കൊണ്ട് ആസ്‌ട്രേലിയ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, സ്‌പെയിൻ, യു.എസ്. എന്നീ രാജ്യങ്ങൾ പിന്തുണച്ചു. ഉയിഗൂർ സ്വയംഭരണ പ്രദേശത്ത് ക്രൂരതയും, ശിക്ഷാനടപടികളും, നിർബന്ധിത വന്ധ്യകരണവും, ലൈംഗീക അതിക്രമങ്ങളും, കുട്ടികളെ മാതാപിതാക്കളിൽ നിന്നും തട്ടി കൊണ്ട് പോകലും നടക്കുന്നു എന്ന് ചൈനയ്‌ക്കെതിരെ ആരോപിച്ചു.

ചൈനയുടെ പ്രതികരണം കാനഡയ്‌ക്കെതിരെ കൊളോണിയൽ ഭരണ കാലത്തുണ്ടായിരുന്ന കുറ്റകൃത്യങ്ങൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു. അടുത്ത കാലത്ത് 215 സ്‌കൂൾ കുട്ടികളുടെ അവശിഷ്ടങ്ങൾ മുൻ റെസിഡൻഷ്യൽ സ്‌കൂൾ സൈറ്റിൽ നിന്നും കാനഡയിൽ കണ്ടെത്തിയതിനെ ചൂണ്ടി കാണിച്ചു. യു.എൻ. ജനീവ മിഷനിൽ ചൈനയുടെ മുതിർന്ന പ്രതിനിധി ജിയാങ്ങ് ഡുവാൻ ആവശ്യപ്പെട്ടു, ഒരു തുറന്ന പൂർണ്ണമായ അന്വേഷണം നിഷ്പക്ഷമായി നടത്തണം കാനഡയുടെ ആദിവാസികളോടുള്ള സമീപനങ്ങളും, ചരിത്രത്തിൽ ഉണ്ടായ സംഭവങ്ങളും, അതിനുള്ള നഷ്ടപരിഹാരവും എന്തായിരിക്കണമെന്നും എന്ന്.

ചൈനയുടെ പ്രസ്താവന വായിച്ചത്, റഷ്യ, ബെലാറസ്, ഇറാൻ, വടക്കൻ കൊറിയ, സിറിയ, വെനിസ്വേല എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ആയിരുന്നു. ഈ രാജ്യങ്ങളെല്ലാം മനുഷ്യാവകാശ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങളാണ് എന്നതിൽ പ്രശസ്തരാണ്. ചരിത്രപരമായി കാനഡ, ആദിവാസികളുടെ ഭൂമിയും തട്ടിയെടുത്തു. അവരെ കൊല ചെയ്തു, അവരുടെ സംസ്‌കാരത്തെ തുടച്ചു മാറ്റി എന്നും ചൈനയുടെ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam