ആസ്ട്രാസെനേക്കാ വാക്‌സിൻ ലഭിച്ചവർ രണ്ടാം ഡോസ് ഫൈസർ, മോഡേർനാ വാക്‌സിൻ ഉപയോഗിക്കണം

JUNE 19, 2021, 3:42 PM

കാനഡയുടെ ദേശീയ ഉപദേശക കമ്മറ്റി വ്യാഴാഴ്ച പറഞ്ഞു, ആസ്ട്രാസെനേക്കാ വാക്‌സിൻ ഒന്നാം ഡോസ് ലഭിച്ചവർ, ഫൈസർ,മോഡേർനാ എന്നീ വാക്‌സിനുകൾ തീർച്ചയായും രണ്ടാം ഡോസായി സ്വീകരിക്കണം എന്ന്. ഇതിനു മുൻപ് ജൂൺ ഒന്നിന് കമ്മറ്റി പറഞ്ഞത്, വേണമെങ്കിൽ ആസ്ട്രാസെനേക്കാ വാക്‌സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ അല്ലെങ്കിൽ മോഡേർനാ ഉപയോഗിക്കാം എന്നായിരുന്നു. ഇപ്രകാരം ഒരു വാക്‌സിൻ എടുക്കുന്നവരിൽ പ്രതിരോധശേഷി കൂടുതൽ ഉള്ളതായി പഠനങ്ങൾ പുറത്തു വന്നു എന്ന് ഉപദേശക കമ്മറ്റി വൈസ് ചെയർ ഡോ. ഷെല്ലി ഡിക്ക്‌സ് അറിയിച്ചു. കൂടുതൽ ഗുരുതര രോഗം ബാധിച്ചവർ ഒന്നാം ഡോസായി ഫൈസർ അല്ലെങ്കിൽ മോഡേർനാ ഉപയോഗിക്കണമെന്നും അറിയിച്ചു. ആസ്ട്രാസെനേക്കാ രണ്ടു ഡോസുകളും ലഭിച്ചവർ വളരെ സുരക്ഷിതരാണെന്നും, മൂന്നാമത് ഒരു ഡോസിന്റെ ആവശ്യം ഇല്ലെന്നും അവർ പറഞ്ഞു.

ഡോ. തെരേസ റ്റാം, കാനഡയുടെ ചീഫ് പൊതുജനാരോഗ്യ ഓഫീസർ, പറയുന്നു പുതിയ തെളിവുകളും, പഠനങ്ങളും ജർമ്മനിയിൽ നടത്തിയത് അനുസരിച്ചാണ് വാക്‌സിനുകൾ പലതരം ഉള്ളത് മിക്‌സ് ചെയ്തുപയോഗം പ്രോത്സാഹിപ്പിക്കുന്നത് എന്ന്  ഒട്ടാവയിലെ ഒരു പത്രസമ്മേളനത്തിൽ. കാനഡയിലെ  ജനങ്ങളിൽ 25 മില്യൻ ആളുകൾക്ക് ഇപ്പോൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചു കഴിഞ്ഞു. 6 മില്യൻ ആളുകൾ പൂർണ്ണ വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ഇതിനു മുൻപ് വന്നു ചേർന്ന ആസ്ട്രാസെനേക്കാ വാക്‌സിനുകളിൽ 600,000 ഡോസുകൾ ഇനിയും ബാക്കിയുണ്ട്.

ഫൈസർ, മോഡേർനാ എന്നീ വാക്‌സിനുകൾ 14 മില്യൻ ഡോസുകൾ കൂടി ഈ ആഴ്ചയും അടുത്ത ആഴ്ചയും കൊണ്ടുമെത്തി ചേരും. അക്കൂട്ടത്തിൽ മോഡേർനാ വാക്‌സിൻ ഒരു മില്യൻ ഡോസുകൾ അമേരിക്കയിൽ നിന്ന് കാനഡയിൽ വ്യാഴാഴ്ച  എത്താനുള്ളതും കൂടി ഉൾപ്പെടും. ജർമനിയിൽ സാർലാൻഡ് യൂണിവേർസിറ്റി പ്രസിദ്ധീകരിച്ച പഠനം ബുധനാഴ്ച പുറത്തു വന്നതിൽ പറയുന്നു, ആസ്ട്രാസെനേക്കായ്ക്കു ശേഷം, രണ്ടാമത്തെ ഡോസ് ഫൈീർ വാക്‌സിൻ കൊടുത്താൽ കൂടുതൽ ഫലം ഉണ്ടാകും എന്ന്. രണ്ടു ഡോസ് ഫൈസർ വാക്‌സിനും എടുത്താൽ കൂടുതൽ നല്ലത് എന്ന്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam