പ്രൗഡ് ബോയ്‌സ് പിരിച്ച് വിട്ടു

MAY 4, 2021, 9:34 AM

കാനഡയിലെ 'പ്രൗഡ് ബോയ്‌സ്' സംഘടന ഒരു ഭീകരപ്രസ്ഥാനം എന്ന് മൂന്നു മാസം മുൻപ് കാനഡ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അവർ പറയുന്നു തങ്ങൾ ഔദ്യോഗികമായി പിരിച്ചു വിടപ്പെട്ടിരിക്കുന്നു എന്ന്. എന്നാൽ നിരീക്ഷകർ പറയുന്നത് അത് വിശ്വസിക്കേണ്ട. പ്രസ്ഥാനം മറ്റു പേരുകളിലും രൂപത്തിലും തിരിച്ചു വരും.

തീവ്രവാദ ആശയക്കാരായ അംഗങ്ങൾ വേറെ പ്രസ്ഥാനങ്ങളിൽ കുടിയേറും എന്ന്. കാനഡയിലെ തന്നെ ഒരു പൗരനാണ് യു.എസിൽ 'പ്രൗഡ് ബോയ്‌സ്' ആരംഭിച്ചത്. അതിലെ അംഗങ്ങൾ കാപ്പിറ്റോൾ അക്രമസംഭവത്തിൽ ജനുവരി 6 നു പങ്കെടുത്തിരുന്നു, യു.എസിൽ. ഔദ്യോഗികമായി കാനഡയിൽ ഇനി മുതൽ പ്രൗഡ് ബോയ്‌സ് ഇല്ല എന്ന് ഞായറാഴ്ച അവർ പ്രസ്താവിച്ചു

ഗവൺമെന്റ് ഭീകര പ്രസ്ഥാനമെന്നവരെ മുദ്രകുത്തിയതിന് ചോദ്യം ചെയ്യാൻ കോടതിയിൽ പോകാൻ പണം ഇല്ല. ഗവൺമെന്റ് തീരുമാനം അനുസരിച്ച്, യാത്രാവിലക്കുകൾ, വസ്തുവകകൾ കണ്ടു കെട്ടൽ, ബാങ്കുകൾ അക്കൗണ്ടുകൾ മരവിപ്പിക്കും, പോലീസ് വസ്തുക്കൾ ഏറ്റെടുക്കും, തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. മറ്റുള്ളവർ പ്രസ്ഥാനത്തിന് സാമ്പത്തിക സഹായം നൽകുന്നത് കുറ്റകരവുമാക്കി. 'ഞങ്ങൾ ഒരു ഭീകര പ്രസ്ഥാനം അല്ല. വെള്ളക്കാരുടെ മേധാവിത്വ ഗ്രൂപ്പും അല്ല' അവരുടെ പ്രസ്താവനയിൽ പറയുന്നു.

vachakam
vachakam
vachakam

ഇനി പ്രൗഡ് ബോയ്‌സ് എന്ന പേരും ആരും ഉപയോഗിക്കില്ല. 'പക്ഷേ അതിലെ അംഗങ്ങൾ തീവ്രവാദക്കാരായ വ്യക്തികളായി സമൂഹത്തിൽ ജീവിക്കും' എന്നാണ് കനേഡിയൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അൽക്വയിദയും, ഇസ്ലാമിക് സ്റ്റേറ്റ്, എന്നീ ഭീകരപ്രവർത്തകരുടെ ലിസ്റ്റിലാണ് 'പ്രൗഡ് ബോയ്‌സ്' പ്രസ്ഥാനത്തെയും ഉൾപ്പെടുത്തിയത്. അത് കൊണ്ട് അവർക്കു പേര് ഉപേക്ഷിക്കേണ്ടി വന്നു. അവരുടെ ആശയങ്ങൾ അവർ പിന്തുടരും എന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

Canadian Chapter of the proud boys designated a terrorist group by the government says ‘it has dissolved’.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam