ദുരൂഹതകള്‍ നിറഞ്ഞ ഖിലുക് തടാകം

SEPTEMBER 10, 2020, 2:59 PM

ദുരൂഹതകള്‍ നിറഞ്ഞ ജലാശയമാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ഖിലുക് തടാകം. വേനല്‍ക്കാലത്ത് ഈ തടാകം ഒരു അത്ഭുതക്കാഴ്ചയാണ്. വേനലില്‍ തടാകം വറ്റുമ്പോൾ ദൃശ്യമാകുന്നത് മഞ്ഞയും പച്ചയും നീലയും നിറങ്ങളിലുള്ള മുന്നൂറില്‍പരം ചെറു കുളങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവുമധികം ധാതുക്കളടങ്ങിയ തടാകമാണ് ഖിലുക്. അത് മാത്രമല്ല ഇനിയും ഏറെ സവിശേഷതകളുണ്ട് ഖിലുക്കിന്. സ്‌പോട്ടഡ് ലേക്ക് അഥവാ പുള്ളികളുള്ള തടാകം എന്നും ഇത് അറിയപ്പെടുന്നു.

വ്യത്യസ്ത അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണ് മുന്നൂറിലധികം വരുന്ന ഓരോ കുളങ്ങളിലുമുള്ളത്. ഓരോന്നിലെയും ജലത്തിലുള്ള വ്യത്യസ്ത ധാതുക്കളുടെ സാന്നിദ്ധ്യം മൂലമാണ് ഇവയ്ക്ക് ഇത്തരമൊരു അത്ഭുത പ്രതിഭാസം സാധ്യമാകുന്നത്.

ഇവയ്ക്ക് പ്രത്യേക നിറങ്ങള്‍ ലഭിക്കുന്നതിന്റെ കാരണവും ധാതുക്കളുടെ സാന്നിദ്ധ്യം തന്നെയാണ്. മഗ്നീഷ്യം സള്‍ഫേറ്റിന്റെ സാന്നിദ്ധ്യമാണ് തടാകത്തില്‍ കൂടുതലുള്ളത്. കാത്സ്യവും സോഡിയം സള്‍ഫേറ്റുകളുമാണ് ജലത്തിലെ മറ്റു പ്രധാന ധാതുക്കള്‍. ചില കുളങ്ങളില്‍ മറ്റ് എട്ട് ധാതുക്കളുടെ സാന്നിദ്ധ്യവും ഉള്ളതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

vachakam
vachakam
vachakam

സില്‍വര്‍, ടൈറ്റാനിയം എന്നിവയടക്കമുള്ള നാലു ധാതുക്കളും കുറഞ്ഞ അളവില്‍ കുളങ്ങളിലെ വെള്ളത്തിലുണ്ട്. ഒന്നാം ലോക മഹായുദ്ധകാലത്ത് വെടിമരുന്നുണ്ടാക്കാനും മറ്റും ഖിലുക്കിലെ വെള്ളം ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. പ്രദേശത്തെ ഒക്കനാഗന്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ പുണ്യസ്ഥലമായാണ് തടാകത്തെ കാണുന്നത്. ത്വക്ക് രോഗങ്ങള്‍ക്കും ശരീര വേദനയ്ക്കും മുറിവുകള്‍ക്കും അരിമ്ബാറ പോലെയുള്ള രോഗങ്ങള്‍ക്കും ഒക്കനാഗന്‍കാര്‍ ഈ തടാകത്തിലെ വെള്ളം ഉപയോഗിക്കുന്നു

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam