ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ 600 ഓളം കനേഡിയൻമാർക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

MAY 1, 2022, 7:08 PM

ഒട്ടാവ: ഉക്രെയ്‌നിലേക്ക് അധിനിവേശം നടത്തിയ റഷ്യക്കെതിരെ കടുത്ത വിമര്‍ശനവും ശക്തമായ നടപടിയും സ്വീകരിച്ച കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡും ഉള്‍പ്പെടെ 600 കാനഡക്കാര്‍ക്കെതിരെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി റഷ്യ. 

വിദ്വേഷകരമായ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ട്രൂഡോ റഷ്യന്‍ നീക്കത്തെ വിശേഷിപ്പിച്ചത്. യുക്രെയ്ന് രാഷ്ട്രീയവും സൈനികവുമായ പിന്തുണ നല്‍കിയ രാജ്യങ്ങള്‍ക്കെതിരായ റഷ്യയുടെ പ്രതികാരത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നൂറുകണക്കിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും റഷ്യ യാത്രാ വിലക്കുകള്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം റഷ്യക്കെതിരെ  മുന്നേറാൻ കൈവിനെ സഹായിക്കുന്നതുൾപ്പെടെ റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ വർഷങ്ങളോളം ഉക്രെയ്‌നെ പിന്തുണയ്ക്കാൻ നാറ്റോ തയ്യാറാണെന്ന് സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്  പറഞ്ഞു.

vachakam
vachakam
vachakam

നമ്മൾ  ദീർഘകാലത്തേക്ക് തയ്യാറെടുക്കേണ്ടതുണ്ട് ഈ യുദ്ധം  മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കാനും സാധ്യതയുണ്ട്,” ബ്രസൽസിൽ നടന്ന ഒരു  ഉച്ചകോടിയിൽ സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam