റാപ്പിഡ് ടെസ്റ്റുകൾ കാനഡയിൽ

MAY 9, 2021, 8:25 AM

ഗോൾഫ് കോർട്ടുകൾ അടഞ്ഞു കിടക്കുന്നതിൽ പ്രീമിയർ ഡഗ്ഗ് ഫോർഡ്, സ്വന്തം പാർട്ടിക്കാരുടെ പോലും കടുത്ത വിമർശനം നേരിടുന്നു. ജൂൺ 2 നു വരെ അവ അടഞ്ഞു കിടക്കും. വീടുകളിൽ തന്നെ കഴിയണം എന്നീ വിലക്കുകൾ കൂടി ജൂൺ 2 വരെ നീട്ടും എന്നാണ് അറിയുന്നത്.

കാനഡയിൽ ഒരു ദിവസം 400,000 വാക്‌സിനേഷൻ കൊടുക്കാൻ കഴിഞ്ഞു ഇന്നലെ. ഏകദേശം 37% കാനഡക്കാർക്കും, ഒരു ഡോസ് വാക്‌സിനെങ്കിലും ഇതിനകം ലഭിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിൽ 6,757 വൈറസ് കേസുകൾ നിലവിലുണ്ട്. ആൽബേർട്ടായിൽ 1.980 പുതിയ കേസുകൾ ഉണ്ടായി. ഒൺടാരിയോയിലെ ആദിവാസി മേഖലകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ ഇപ്പോൾ ലഭിച്ചു തുടങ്ങും. സിറ്റിയിലെ മറ്റു പൗരന്മാരേക്കാൾ കൂടുതൽ ആദിവാസികൾക്ക് വൈറസ് രോഗം ഉണ്ടാകുന്നു, അവർ ആശുപത്രികളിലാക്കപ്പെടുന്നു എന്ന പരാതി ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഫെഡറൽ ഗവൺമെന്റ് ജോലി സ്ഥലത്തു തന്നെ ടെസ്റ്റുകൾ നടത്തുന്നതിന്, വേഗത്തിൽ ടെസ്റ്റുകൾ നടത്തുന്നതിനുള്ള കിറ്റുകൾ അതാതു ജോലിസ്ഥലങ്ങളിൽ എത്തിക്കുന്നു. ഇത്തരം വേഗതയിൽ ടെസ്റ്റു ചെയ്യുന്നതിന് കിറ്റുകൾ 26 മില്യൻ, പ്രോവിൻസുകളിലേയ്ക്കും, അതിർത്തി പ്രദേശങ്ങളിലേക്കും അയച്ചു കഴിഞ്ഞു. ഒരു മില്യൻ കിറ്റുകളാണ് ജോലിസ്ഥലങ്ങളിലേക്ക് അയച്ചത്.

vachakam
vachakam
vachakam

വേഗത്തിലുള്ള ടെസ്റ്റുകൾ വഴി രോഗവ്യാപനം തടയാൻ കഴിയുമെന്നും ജോലിസ്ഥലങ്ങൾ സുരക്ഷിത മേഖലകൾ ആകുമെന്നും, സാമ്പത്തിക രംഗം പഴയരീതിയിൽ സജീവമാക്കാൻ അതു സഹായിക്കുമെന്നും, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 'വൈറസിന്റെ പ്രോട്ടിൻ സ്‌ക്രീൻ ചെയ്തു വേഗത്തിൽ നോക്കുന്നു, കണ്ടു എങ്കിൽ ഉടനെ തന്നെ ഔദ്യോഗിക പി.സി.ആർ.ടെസ്റ്റിനു വിധേയമാക്കുന്നു' ഇതാണ് റാപ്പിഡ് കിറ്റ് ടെസ്റ്റ്.

Ontario is reporting 3,166 cases of Covid-19, over 51,300 tests completed

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam