പ്രോവിൻസ് ഗവൺമെന്റും മുനിസിപ്പാലിറ്റിയും

FEBRUARY 13, 2021, 4:55 PM

കാനഡയിലെ ആൽബെർട്ടാ പ്രോവിൻസ് ഗവൺമെന്റ് കോടതിയെ സമീപിക്കുന്നു. അവരുടെ വടക്കൻ പ്രദേശത്തുള്ള ഒരു മുനിസിപ്പാലിറ്റി സ്വന്തം തീരുമാന പ്രകാരം പ്രാദേശിക മെഡിക്കൽ അടിയന്തിര വിതരണ പ്രവർത്തനങ്ങളിൽ നിന്നും പിൻമാറിയത് നിറുത്തലാക്കാൻ. പ്രാദേശിക മുനിസിപ്പാലിറ്റി അവർക്കു ലഭിക്കുന്ന 911 ഫോൺ കോളുകൾ മെഡിക്കൽ സഹായത്തിനു വേണ്ടിയുള്ളവ, അൽബെർട്ടാ ആരോഗ്യവകുപ്പിനു അടിയന്തിര മെഡിക്കൽ സഹായം എത്തിക്കാൻ കൈമാറുന്നില്ല.

തന്മൂലം ആവശ്യക്കാർക്ക് സഹായം എത്തിക്കാൻ ഗവൺമെന്റ് ആരോഗ്യവകുപ്പിനു കഴിയുന്നില്ല. രോഗികൾക്ക് ആംബുലൻസ് സൗകര്യം ഒരുക്കുന്നതിനും രോഗി പരിചരണം ഉറപ്പാക്കുന്നതിനും പ്രാദേശിക ഭരണസഹകരണം അത്യാവശ്യമാണ് മുനിസിപ്പാലിറ്റി അതിൽ സഹകരിക്കാതെ മാറി നിൽക്കുന്നു. ഈ വിഷയത്തിൽ കോടതി ഇടപെടണം എന്നാണ് ഗവൺമെന്റ് ആവശ്യപ്പെടുന്നത്.

വുഡ്‌സഫല്ലോ മുനിസിപ്പൽ അംഗങ്ങൾ വോട്ടു ചെയ്തു തീരുമാനം എടുത്താണ് മെഡിക്കൽ സഹായത്തിനുള്ള 911 ഫോൺ കോളുകൾ പ്രോവിൻസിലെ ആരോഗ്യപരിപാലന സെന്ററുകൾക്ക് കൈമാറുന്നത് നിറുത്തലാക്കിയത്. പ്രോവിൻസിന്റെ പുതിയ നീക്കങ്ങളും മാറ്റങ്ങളും മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ്.

vachakam
vachakam
vachakam

മുനിസിപ്പാലിറ്റിയുടെ മേയർ ഡോൺസ്‌കോട്ട് പറഞ്ഞത് അതുകൊണ്ട് ഞങ്ങൾ പ്രോവിൻസ് ഗവൺമെന്റിനെ എതിർപ്പ് പ്രകടിപ്പിക്കുന്നു. അവർ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ശ്രദ്ധിക്കുന്നില്ല എന്നും പറഞ്ഞു.

The Alberta government is seeking court order to stop a northern municipality from withdrawing, from the medical emergency dispatch system.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam