ഒൺടാരിയോ പ്രോവിൻസിൽ ജനജീവിതം ഒന്നാം ഘട്ട തിരിച്ചു വരവിന് തയ്യാറായി

JUNE 8, 2021, 7:27 AM

ഒൺടാരിയോ പ്രോവിൻസ്, ലോക്ക്ഡൗൺ വിലക്കുകൾ എല്ലാം അയവു വരുത്തി സാധാരണ ജീവിതത്തിലേക്ക് ഘട്ടം ഘട്ടമായി മടങ്ങുന്നു നേരത്തെ പ്ലാൻ ചെയ്തിരുന്നതിൽ നിന്ന് മൂന്നു ദിവസം നേരത്തെ വെള്ളിയാഴ്ച. ഒന്നാം ഘട്ട അയവുകൾ പ്രാബല്യത്തിൽ വരും എന്ന് തിങ്കളാഴ്ച ഗവമെന്റ് അറിയിച്ചു. ഏറ്റവും കുറവ് രോഗികൾ കോവിഡ് -19 മൂലം ഉള്ളതായി രേഖപ്പെടുത്തി, 8 മാസത്തിന് ശേഷം, ആദ്യമായി. 60 ശതമാനത്തിൽ കൂടുതൽ ആളുകൾ ഇപ്പോൾ ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവരാണ്, ഒൺടാരിയോയിൽ. ജൂൺ 14 ന് ഒന്നാം ഘട്ടം ആരംഭിക്കാൻ നിശ്ചയിച്ചിരുന്നു. പക്ഷേ  നേരത്തെ ആക്കാൻ തീരുമാനിച്ചു, സ്ഥിതിഗതികൾ അനുകൂലമായതിനാൽ.

ഒന്നാം ഘട്ടത്തിൽ അനുമതി നൽകുന്നത് തുറസ്സായ സ്ഥലത്ത് ആൾക്കൂട്ടം അനുവദിക്കും. പുറത്തുള്ള ഭക്ഷണശാലകളിൽ നാലു പേർക്ക് ചേർന്ന് നടത്താം. അത്യാവശ്യമല്ലാത്ത ചില്ലറ വില്പനശാലകൾക്ക് 15 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കാം. മതപരമായ ആവശ്യങ്ങൾക്ക് തുറസ്സായ സ്ഥലത്ത് ഒത്തു കൂടാം. സംഘം ചേർന്നുള്ള വ്യായാമം നടത്താം, പകൽ ക്യാമ്പുകൾ കുട്ടികൾക്ക് വേണ്ടി ആരംഭിക്കാം, ആരോഗ്യസംരക്ഷണ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട്.

ആഴ്ചകളായി വൈറസ് വ്യാപനം കുറഞ്ഞു തന്നെയാണ് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഞായറാഴ്ച ആയപ്പോൾ ഒൺടാരിയോ പ്രോവിൻസിൽ 72 ശതമാനം, 18 വയസിനു മുകളിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചു കഴിഞ്ഞു. സാധാരണ രീതിയിൽ ജനജീവിതം വിലക്കുകൾ മാറ്റി തിരിച്ചു വരാൻ ആവശ്യമായത് 60 ശതമാനം ആളുകൾക്ക് ഒരു ഡോസ് വാക്‌സിൻ എങ്കിലും കിട്ടിയിരിക്കണം എന്നാണ് ഗവൺമെന്റും ചീഫ് മെഡിക്കൽ ഓഫീസറും ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam