കാനഡ ട്രാൻസ്പോർട്ട് പറയുന്നു രണ്ടു യാത്രക്കാർക്ക് വ്യാജരേഖ ചമച്ചതിന് പിഴചുമത്തി $10,000 ഉം $7,000 വീതം എന്ന്. കാനഡയിലേക്കു വിമാനത്തിൽ വന്നു ചേരുമ്പോൾ കോവിഡ്-19 നെഗറ്റീവ് രേഖ ഹാജരാക്കണം എന്നു കർശനമാണ്. രണ്ടു വ്യത്യസ്ഥ സംഭവങ്ങളിൽ ജനുവരി 23 ന് മെക്സിക്കോയിൽ നിന്ന് കാനഡയിലേക്കു വന്നവർ പോസിറ്റീവ് എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ, യാത്ര ചെയ്തു വന്നിറങ്ങി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഒരാൾക്ക് $10,000, രണ്ടാമത് $7,000 വീതം പിഴചുമത്തി.
ടൊറന്റോ എയർപോർട്ടിൽ വ്യാജ നെഗറ്റീവ് ഹാജരാക്കി രക്ഷപ്പെടാനായിരുന്നു ശ്രമം. പിന്നീട് ടെസ്റ്റ് നടത്തിപ്പോൾ പോസിറ്റീവ് എന്ന് മനസ്സിലായി. യാത്ര തുടങ്ങുന്നതിനു മുൻപുള്ള നെഗറ്റീവ് ടെസ്റ്റ് റിസൽട്ടും കാനഡയിൽ വന്നതിനു ശേഷം 14 ദിവസം ക്വാറന്റൈനും കർശനമായി പാലിക്കണം. ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന നിയമം ഫെബ്രുവരി 22 മുതൽ ആരംഭിക്കും. ആരോഗ്യ പരിപാലന രംഗത്തു പ്രവർത്തിക്കുന്നവർക്കും ട്രക്ക് ഡ്രൈവു ചെയ്തുവരുന്ന ഡ്രൈവർമാർക്കും ഇളവുകൊടുക്കും.
അവർ ഹോട്ടലുകളിൽ കഴിയേണ്ട. ജനങ്ങൾ തന്നെ ക്വാറന്റൈനു ഹോട്ടൽ ചാർജ്ജ് വഹിക്കണം. ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് ഫെഡറൽ ഗവൺമെന്റ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത് എന്ന് പ്രധാനമന്ത്രി ട്രൂഢോ പറഞ്ഞു. അതിർത്തികൾ കർശനമായി നിയന്ത്രിക്കും. രോഗവ്യാപനം തടയുന്നതിനും പുതിയ വേരിയന്റ് കടന്നുവരാതെ ഇരിയ്ക്കുന്നതിനു വേണ്ടി എന്നു ട്രൂഢോ പറഞ്ഞു.
Two travellers fined over $7,000 for false covid-19 tests
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.