നിയന്ത്രണങ്ങൾ ഇനിയും തുടരണം; ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ

APRIL 9, 2022, 5:56 AM

ഒന്റാറിയോ: ഒന്റാറിയോയിലെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ.എൻഡിപി നേതാവ് ആൻഡ്രിയ ഹോർവാത്ത്,ലിബറൽ നേതാവ് സ്റ്റീവൻ ഡെൽ ഡ്യൂക്ക എന്നിവരാണ് ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് അടക്കമുള്ള  പൊതുജനാരോഗ്യ നടപടികൾ പുനഃസ്ഥാപിക്കുകയോ തുടരുകയോ ചെയ്യണമെന്നാണ് ഇരുവരും ഇപ്പോൾ  സർക്കാരിനോട് ആവശ്യപ്പെടുന്നത്.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം നാല്പത് ശതമാനമായി ഉയർന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ആവശ്യം.

vachakam
vachakam
vachakam

ഒന്നുകിൽ പൊതുസ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമാക്കണമെന്നും അല്ലെങ്കിൽ എന്തുകൊണ്ട് മാസ്ക്ക് നിർബന്ധമാക്കുന്നില്ലെന്നത് സംബന്ധിച്ച വ്യക്തമായ വിശദീകരണം സർക്കാർ നൽകണമെന്നുമാണ്എൻഡിപി നേതാവ് ആൻഡ്രിയ ഹോർവാത്തിന്റെ ആവശ്യം.

പൊതുസ്ഥലങ്ങളിൽ മാസ്ക്ക് നിർബന്ധമില്ലാതാക്കുന്നത് ഭാവിയിൽ കൂടുതൽ ദോഷം ചെയ്യുമെന്നാണ് ലിബറൽ നേതാവ് സ്റ്റീവൻ ഡെൽ ഡ്യൂക്കയുടെ അഭിപ്രായം.

അതേസമയം അറുപതും അതിൽ കൂടുതലും പ്രായമുള്ളവർക്ക് വേണ്ടിയുള്ള നാലാമത്തെ ഡോസിനുള്ള അപ്പോയിന്റ്‌മെന്റുകൾ ഇതിനോടകം തന്നെ ഒന്റാറിയോയിൽ ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പ്രൊവിൻഷ്യൽ വാക്‌സിൻ പോർട്ടൽ, പ്രത്യേക ബുക്കിംഗ് സംവിധാനങ്ങളുള്ള പൊതുജനാരോഗ്യ യൂണിറ്റുകൾ, തദ്ദേശീയർ നയിക്കുന്ന വാക്‌സിനേഷൻ ക്ലിനിക്കുകൾ, ചില ഫാർമസികൾ എന്നിവ വഴി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

English summary: Ontario’s two main opposition parties are calling for the government to reinstate or continue several public health measures

 

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam