കോവിഡ് -19: ഒന്റാറിയോയെ കാത്തിരിക്കുന്നത് മറ്റൊരു ലോക്ക്‌ഡൗണോ

NOVEMBER 19, 2020, 12:43 AM

കാനഡ: ഒന്റാറിയോയിലെ മൂന്ന് പ്രദേശങ്ങളിൽ പുതിയ കോവിഡ് -19 നിയന്ത്രണങ്ങൾ ഈ ആഴ്ച അവസാനം നടപ്പാക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് ബുധനാഴ്ച്ച പറഞ്ഞു.

തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ, ടൊറന്റോ, പീൽ, യോർക്ക് മേഖലകളിലെ നമ്പറുകളെ "അങ്ങേയറ്റം ആശങ്കാജനകം" എന്ന് വിശേഷിപ്പിച്ച ഫോർഡ്, ഈ മൂന്ന് പ്രദേശങ്ങളും "മറ്റൊരു ലോക്ക്ഡൗണിന്റെ വളരെ അടുത്താണ്"എന്നും പറഞ്ഞു.

വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങൾക്കായുള്ള പുതിയ പൊതുജനാരോഗ്യ നടപടികളെക്കുറിച്ച് മന്ത്രിസഭ ചർച്ചചെയ്യുമെന്നും അവ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും ഫോർഡ് കൂട്ടിച്ചേർത്തു. "നമ്മൾ എന്തെങ്കിലും ചെയ്യണം," അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഒന്റാറിയോയിൽ ബുധനാഴ്ച്ച രാവിലെ 1,417 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 32 മരണങ്ങൾ കൂടി രോഗവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തി. നിലവിൽ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ പിടിമുറുക്കുന്ന മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.

പീലിൽ 463, ടൊറന്റോയിൽ 410, യോർക്കിൽ 178 എന്നിവയാണ് പുതിയ കേസുകളുടെ എണ്ണം. ദൈനംദിന കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി ഇതോടെ1,422 ലേക്ക് എത്തി. ഇന്നത്തെ റിപ്പോർട്ടിൽ ഇരട്ട അക്ക വർദ്ധനവ് കണ്ട മറ്റ് പ്രദേശങ്ങളിൽ ഹാമിൽട്ടൺ, വാട്ടർലൂ, ഒട്ടാവ എന്നിവയും ഉൾപ്പെടുന്നു. 

English Summary: Ontario may soon rely on lockdown measures to curb covid cases

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS