ടൊറന്റോ: എറ്റോബിക്കോക്കില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ടൊറന്റോ പോലീസ് അറിയിച്ചു. പുലര്‍ച്ചെ 4:30ഓടെ ഡണ്ടാസ് സ്ട്രീറ്റ് വെസ്റ്റിലെ നോട്ടിംഗ്ഹാം ഡ്രൈവിലാണ് അപകടം നടന്നതെന്ന് ടൊറന്റോ പോലീസ് സര്‍വീസ് ഡ്യൂട്ടി ഇന്‍സ്‌പെക്ടര്‍ റയാന്‍ ഫോര്‍ഡ് പറഞ്ഞു.
അമിത വേഗതയിലെത്തിയ വാഹനങ്ങളിലൊന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിക്കുകയും രണ്ടാമത്തെ വാഹനത്തിന്റെ മുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒരു വാഹനത്തിലെ യാത്രക്കാരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മറ്റൊരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമതൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതിയും മരിച്ചയാളും ഏത് വാഹനത്തിലായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, അപകടത്തില്‍ ഉള്‍പ്പെട്ട വാഹനങ്ങളിലൊന്ന് ഒരു കറുത്ത പിക്കപ്പ് ട്രക്ക് ആണെന്നും പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്