സോംബികളെ പോലെ മാനുകൾ; കാനഡയിൽ മാനുകൾക്ക് ക്രോണിക് വേസ്റ്റിംഗ് ഡിസീസ് പടരുന്നു 

APRIL 13, 2022, 12:47 PM

വിചിത്രവും അതിവ്യാപന ശേഷിയുള്ളതുമായ ഒരു രോഗം കാനഡയിൽ മാനുകൾക്കിടെയിൽ പടരുന്നതായി റിപ്പോർട്ട്. ക്രോണിക് വേസ്റ്റിംഗ് ഡിസീസ് ( സി.ഡബ്ല്യു.ഡി ) എന്നാണ് മാനുകളെ കൂട്ടത്തോടെ കൊല്ലുന്ന ഈ രോഗത്തിന്റെ പേര്. ആൽബർട്ട, സസ്കാചെവൻ പ്രവിശ്യകളിലാണ് ഈ രോഗം കണ്ടെത്തിയത്.  സോംബി ഡിസീസ് എന്നാണ് ഇവ പൊതുവെ ഈ രോഗം അറിയപ്പെടുന്നത്. പ്രയോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളിലൂടെ പടരുന്ന ഈ രോഗം എൽക്, റെയിൻഡീർ, സിക ഡീർ തുടങ്ങി മാൻ കുടുംബത്തിൽപ്പെട്ട എല്ലാ ജീവികളെയും ബാധിക്കാമെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മുന്നറിയിപ്പ് നൽകുന്നു.

രോഗവാഹകരായ മാനുകളിലെ ഉമിനീര്, വിസർജ്യം, മൂത്രം, രക്തം എന്നിവയിലൂടെ മറ്റ് മാനുകളിലേക്കും പടരുന്നു. 1960കളിൽ യു.എസിൽ കണ്ടെത്തിയ ഈ രോഗം പിന്നീട് കൊളറാഡോ, ഒക്‌ലഹോമ, കാൻസാസ്, നെബ്രസ്ക, മിനസോട്ട, വിസ്കോസിൻ, സൗത്ത് ഡെക്കോട്ട, മൊണ്ടാന തുടങ്ങി 26 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയിൽ ആദ്യമായി സി.ഡബ്ല്യു.ഡി റിപ്പോർട്ട് ചെയ്തത് 1996ൽ സസ്കാചെവനിലെ ഒരു എൽക് ഫാമിലാണ്. ഇത് പിന്നീട് കാട്ടിലെ മാനുകളിലേക്കും പടരുകയാണ് ഉണ്ടായത്.

രോഗം ബാധിച്ച മാനുകളുടെ മാംസം കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കും ഈ രോഗം പടർന്നേക്കാമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നു. അതിനാൽ വേട്ടക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. സി.ഡബ്ല്യു.ഡിയ്ക്ക് കാരണമായ പ്രയോൺ പ്രോട്ടീനുകൾ വിഘടിക്കുന്നില്ല. അതിനാൽ പാകം ചെയ്താലും രോഗം പകരാൻ കാരണമാകും. എന്നാൽ, സി.ഡബ്ല്യു.ഡി ഇതുവരെ മനുഷ്യരിൽ കണ്ടെത്തിയിട്ടില്ല. 

vachakam
vachakam
vachakam

അതേസമയം മനുഷ്യനെ ഈ പ്രയോൺ പ്രോട്ടീനുകൾ എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല. അവശത തോന്നിക്കുന്ന മാനുകളെ വേട്ടയാടാനോ അവയുടെ മാംസം ഭക്ഷിക്കാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam