കൂടുതൽ സഹായങ്ങളും പിന്തുണയും റെസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും അതിജീവിച്ച സമൂഹങ്ങൾക്ക് നൽകും

JUNE 1, 2021, 4:08 PM

ആദിവാസി സമൂഹങ്ങളിലെ നേതാക്കൾ എല്ലാം ഫെഡറൽ ഗവൺമെന്റ് കൂടുതൽ ഫണ്ട് ചെലവാക്കി, റെസിഡൻഷ്യൽ സ്‌കൂളുകളുടെ പഴയ അവശിഷ്ടങ്ങൾ പരിശോധന വ്യാപിപ്പിക്കണം കാനഡയിൽ എന്ന് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് കൊളംബിയ, കാംലൂപ്‌സ്, റെസിഡൻഷ്യൽ സ്‌കൂളിന്റെ പരിസരം പരിശോധിച്ചപ്പോൾ പുറത്തു വന്ന 215 കുട്ടികളുടെ അവശിഷ്ടങ്ങളുടെ പേരിൽ കാനഡയിൽ എല്ലാവരും ദുഃഖവും ഖേദവും പ്രകടിപ്പിക്കണം. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, കൂടുതൽ സഹായ, പിന്തുണ വാഗ്ദാനങ്ങൾ നടത്തി ഖേദം പ്രകടിപ്പിച്ചു. ഇത്തരം സ്‌കൂളുകളിൽ പഠിച്ചു പുറത്തു വന്നവർക്കും, അവരുടെ ഉറ്റവർക്കും വേണ്ട ആശ്വാസവും, പിന്തുണയും കൊടുക്കാൻ തന്റെ ഗവൺമെന്റ് ആവശ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞു.

ആദിവാസികളായ സമൂഹങ്ങളിൽ ഏറ്റ മുറിവുകളും ദുഃഖസ്മരണകളും, നമ്മുടെ രാജ്യത്തു നിലവിൽ ഉണ്ടായിരുന്ന ചില പിഴവുകളുടെ ഫലമാണ്. അത് ഏറ്റു പറയുന്നതിന് മടിയില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞു. സത്യം നമ്മൾ അംഗീകരിക്കണം, ആദിവാസികൾക്ക് വേണ്ടി നടത്തിയിരുന്ന റെസിഡൻഷ്യൽ സ്‌കൂളുകൾ ഒരു യാഥാർഥ്യമാണ്. അത് 1996 വരെ കാനഡയിൽ നിലവിലുണ്ടായിരുന്നു. കാത്തലിക്ക് ബിഷപ്പ് കൗൺസിൽ, കാനഡ, തിങ്കളാഴ്ച പുറത്തു വിട്ട പ്രസ്താവനയിൽ, കുട്ടികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ 'ഞെട്ടൽ ഉണ്ടായി' എന്ന് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന വേദനയുടെയും, ദുഃഖപൂരിതമായ അനുഭവങ്ങളുടെയും ചിത്രം ഇപ്പോൾ വളരെ വ്യക്തമായി നാം കാണുന്നു.

കാനഡയിലെ മെത്രാന്മാർ പ്രതിജ്ഞ എടുക്കുന്നു ഇപ്പോഴുള്ള ആദിവാസി സമൂഹങ്ങളുടെ കൂടെ, അവർക്കൊപ്പം കൈ കോർത്ത്, കൂടുതൽ വലിയ അനുരഞ്ജനത്തിനും, സുഖപ്പെടുത്തലിനും വേണ്ടി പ്രവർത്തിക്കുമെന്ന്, ഭാവിക്കു വേണ്ടി, എന്ന് പറഞ്ഞു. മറ്റ് റെസിഡൻഷ്യൽ സ്‌കൂളുകളുടെ സ്ഥലങ്ങൾ കൂടി ഫെഡറൽ ഗവൺമെന്റ് പരിശോധിക്കണം എന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam