കനേഡിയൻ പാർലമെന്റിൽ കന്നടയിൽ സംസാരിച്ച് പാർലമെന്റ് അംഗം

MAY 21, 2022, 10:11 AM

കനേഡിയൻ പാർലമെന്റിൽ കന്നഡയിൽ സംസാരിച്ച്  പാർലമെന്റ് അംഗം. കനേഡിയൻ പാർലമെന്റിൽ ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യയാണ് കന്നഡയിൽ സംസാരിച്ചത്. കന്നഡ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായണനും ചന്ദ്ര ആര്യയുടെ വീഡിയോ പങ്കുവെച്ചു.

കർണാടകയിൽ വേരുകളുള്ള ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗമാണ് ചന്ദ്ര ആര്യ. ലോകത്തിൽ 10 മില്യൺ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് കന്നഡ.

കനേഡിയന്‍ പാര്‍ലമെന്റില്‍ ഇതാദ്യ സംഭവമാണെന്ന് ചന്ദ്ര ആര്യയും ട്വീറ്റ് ചെയ്തു. ലോകത്ത് എവിടെപ്പോയാലും, എങ്ങനെയായിരുന്നാലും ആത്യന്തികമായി നിങ്ങൾ ഒരു കന്നഡിഗനായിരിക്കുമെന്നും കർണാടക സ്വദേശികളെ അദ്ദേഹം ഓർമ്മിപ്പിച്ചു.

vachakam
vachakam
vachakam

ലോകത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയ്ക്ക് പുറത്തൊരു പാർലമെന്റിൽ, അവിടത്തെ അംഗം കന്നഡയിൽ സംസാരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam