കാനഡയില്‍ ഇനി ഊബര്‍ ആപ്പ് വഴി കഞ്ചാവ് ലഭിക്കും

NOVEMBER 25, 2021, 3:14 PM

ഊബർ ആപ്പ് നമ്മുക്ക് പരിചിതമാണ്. ഒരിക്കലെങ്കിലും ഊബർ വഴി ഭക്ഷണം ഓർഡർ ചെയ്തിട്ടുള്ളവരായിരിക്കും നമ്മളിൽ പകുതിയിലധികം പേരും.എന്നാൽ ഊബർ ആപ്പ് വഴി ഇനി കഞ്ചാവും ലഭിക്കും എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.കാനഡയിലാണ് ഇനി യൂബർ ആപ്പ് വഴി കഞ്ചാവ് ലഭിക്കുക.

കാനഡയില്‍ നിയമവിധേയമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന കമ്പനിയായ ടോക്കിയോ സ്‌മോക്കുമായി ചേര്‍ന്നാണ് ഊബര്‍ കഞ്ചാവ് എത്തിക്കുന്നത്. ഇതിനായി ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ പ്രത്യേക വിഭാഗം തുടങ്ങുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകം കഞ്ചാവ് എത്തിക്കുമെന്ന് വാര്‍ത്താ കുറിപ്പില്‍ ഊബര്‍ അറിയിച്ചു. ഉപയോക്താക്കളുടെ വയസ്സ് സ്ഥിരീകരിക്കാനുള്ള സംവിധാനം ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ ലഭ്യമാക്കുമെന്നും വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018-ലാണ് കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. എന്നാല്‍, ഇത് എത്തിച്ചു കൊടുക്കുന്നത് കനേഡിയന്‍ നിയമപ്രകാരം നിയമവിരുദ്ധമാണ്. അതിനിടെയാണ്, ഊബര്‍ നേരിട്ട് വില്‍പ്പനയിലേക്ക് ഇറങ്ങുന്നത്. കാനഡയിലെ മറ്റിടങ്ങളില്‍ കൂടി ഈ സംവിധാനം ലഭ്യമാക്കി കഞ്ചാവ് വിപണിയിലേക്ക് ഇറങ്ങാനുള്ള ആലോചനയിലാണ് ഊബര്‍. 

vachakam
vachakam
vachakam

ടോക്കിയോ സ്‌മോക് കമ്പനിയുമായി ചേര്‍ന്ന് നിയമവിധേയമായ കഞ്ചാവ് സുരക്ഷിതമായി വാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുക്കുന്നതെന്ന് ഊബര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിയമവിരുദ്ധ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam