കാനഡയിൽ ഏപ്രിൽ മാസത്തിൽ തൊഴിൽ നഷ്ടം

MAY 8, 2021, 7:06 AM

സാമ്പത്തിക മാന്ദ്യവും, തൊഴിൽ നഷ്ടവും ബാധിച്ച കാനഡയ്ക്ക് പുത്തൻ പ്രഹരവുമായി മൂന്നാമത്തെ ലോക്ക്ഡൗൺ നടപടികൾ. തൊഴിൽ നഷ്ടവും കൂടുകയുണ്ടായി ഏപ്രിൽ മാസത്തിൽ പ്രത്യേകിച്ചും.

കഴിഞ്ഞ രണ്ടു മാസങ്ങൾക്കു മുൻപ് വീണ്ടെടുത്ത തൊഴിൽ അവസരങ്ങൾ ഇപ്പോൾ നഷ്ടമായി. തൊഴിൽ ഇല്ലാത്തവരുടെ എണ്ണം 7.5 % ആയിരുന്നു ഏപ്രിൽ മാസത്തിനു മുൻപ്. ഇപ്പോൾ അത് 8.1 % ആയി ഉയർന്നു. കോവിഡ് വന്നെത്തുന്നതിനു മുൻപ് കാനഡയിലെ തൊഴിൽ രഹിതരുടെ എണ്ണം 6 % മാത്രമായിരുന്നു.

തൊഴിൽ നഷ്ടം പ്രധാനമായും ചില്ലറ വില്പനശാലകളിലും, ഭക്ഷണശാലകളിലും, ഹോട്ടൽ താമസ സ്ഥലങ്ങളിലും ഉണ്ടായ ലോക്ക്ഡൗൺ കേന്ദ്രീകരിച്ചാണ്. അടുത്ത് ഇടപഴകുന്ന ജോലികളിലാണ് ലോക്ക്ഡൗൺ പ്രഹരം കൂടുതൽ ഏറ്റത്. വേഗത്തിൽ പടരുന്ന പുതിയ വേരിയന്റ് കാനഡയിൽ കൂടുതൽ വിലക്കുകൾ ഏർപ്പെടുത്താൻ കാരണമാക്കി. വാക്‌സിൻ വിതരണം ഫലപ്രദമായി പൂർത്തിയാക്കാൻ കഴിയാത്തതും ഒരു പ്രശ്‌നം തന്നെ. സ്ഥിര ജോലികളുടെ നഷ്ടവും 129,400 ആയി ഏപ്രിൽ മാസത്തിൽ.

vachakam
vachakam
vachakam

എങ്കിലും പൂർണ്ണമായി തിരിച്ചു വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ഇതിനു മുമ്പൊക്കെ തിരിച്ചു വന്നത് പോലെ രാജ്യം തിരിച്ചു വരും സാമ്പത്തിക വളർച്ചയിലേക്ക് എന്ന് തന്നെയാണ് അവർ പറയുന്നത്. ചില ഭാഗങ്ങളിൽ വാക്‌സിൻ വിതരണം വളരെ മുൻപന്തിയിലാണ് വേനൽക്കാലം മുൻപോട്ടു പോകുമ്പോൾ. സാമ്പത്തിക വീണ്ടെടുപ്പു ഉണ്ടാവുകയും തൊഴിൽ മേഘലകൾ സജീവമാകുകയും ചെയ്യും. കനേഡിയൻ ഇംപീരിയൽ ബാങ്കിലെ സാമ്പത്തിക വിദഗ്ദ്ധൻ റോയ്‌സ് മെൻഡസ് പറയുന്നത്, വൈറസ് വ്യാപനം നിയന്ത്രണത്തിൽ എത്തുമ്പോൾ സാമ്പത്തിക രംഗം സജീവമാകുമെന്ന്.

Lockdowns slam brakes on Canada’s jobs market recovery

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam