മഹാമാരിയുടെ പേരിലുള്ള വിലക്കുകൾക്ക് എതിരെ കോടതിയിൽ

MAY 5, 2021, 7:16 AM

ഒൺടാരിയോയിൽ 19 അംഗ പോലീസ് ഓഫീസർമാർ ചേർന്ന് പ്രോവിൻഷ്യൽ ഗവൺമെന്റിനും, ഫെഡറൽ ഗവൺമെന്റിനും, പോലീസ് വകുപ്പിനും എതിരായി ഭരണഘടനാലംഘനത്തിന് കോടതിയെ സമീപിക്കുന്നു. മഹാമാരിക്ക് പ്രതിരോധമെന്നു ധരിപ്പിച്ചു അടിച്ചേൽപ്പിക്കുന്ന പല നടപടികളും പൗരസ്വാതന്ത്രത്തിനും, ഭരണഘടന നൽകുന്ന സ്വാതന്ത്രത്തിനും എതിരാണ്. അവ മനുഷ്യത്വരഹിതമാണ്, ഫലപ്രദവുമല്ല.

ഭരണഘടന സംരക്ഷിക്കണമെന്നും ജീവന് വില കൊടുക്കുമെന്നുമുള്ള പ്രതിജ്ഞ എടുക്കുന്ന പ്രവർത്തികളും, ഉത്തരവുകളും, അതിനു വിരുദ്ധമായാണ് കൊറോണ വൈറസ് വ്യാപനം തടയാൻ എന്ന പേരിൽ ഏർപ്പെടുത്തുന്ന വിലക്കുകൾ എന്ന് അവർ കോടതിയെ ധരിപ്പിക്കും. ഇപ്പോൾ സർവ്വീസിൽ തുടരുന്ന 15 ഉദ്യോഗസ്ഥരും, റിട്ടയർ ചെയ്ത പോലീസ് അംഗങ്ങളും ചേർന്നാണ് നിയമപോരാട്ടത്തിന് കാനഡയിലെ ഉന്നത കോടതിയെ സമീപിക്കുന്നത്. ടോറോന്റോ പോലീസ് സർവ്വീസ്, യോർക്ക് റീജിയണൽ പോലീസ് സർവ്വീസ്, ഒട്ടാവ ാ പോലീസ് സർവ്വീസ്, നയാഗ്രാ റീജിയണൽ പോലീസ് സർവീസ്, ഹാമിൽറ്റൺ പോലീസ് സർവ്വീസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ നിയമപോരാട്ടത്തിന് രംഗത്ത് വന്നത്. കോടതിയിൽ, ഒൺടാരിയോ പ്രീമിയർക്കെതിരെയും, അറ്റോർണി ജനറൽ ഓഫ് കാനഡ, ഒൺടാരിയോ എന്നിവർക്കെതിരെയും അഞ്ച് ഉയർന്ന പോലീസ് ഓഫീസർമാർക്കും എതിരെയാണ് കുറ്റം ആരോപിക്കുന്നത്.

കോടതി എന്ന് ഈ കേസ് പരിഗണിക്കും എന്ന് അറിവായില്ല. മതപരമായ ആചാരത്തിനും, അനുഷ്ടാനത്തിനും വിലക്ക് ഏർപ്പെടുത്തുന്നത് പാടില്ല എന്നും കേസിൽ ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

Group of Ontario police officers launches charter challenge of pandemic restrictions

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam