കാനഡയിൽ വീടുകൾക്ക് വില കൂടി

MAY 2, 2021, 8:02 AM

വീടുകളുടെ വാങ്ങലും, വില ഉറപ്പിക്കുന്നതും എല്ലാം വലിയ പരാതികൾക്ക് ഇടയാകുന്നു ഇപ്പോൾ കാനഡയിൽ. വീടുകളുടെ വില ആകാശത്തേക്ക് കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു. ഇടത്തരം താമസ സൗകര്യങ്ങൾക്ക് വില ഉയർന്നത് 21  ശതമാനത്തിൽ കൂടി, കഴിഞ്ഞ ഒരു വർഷം കൊണ്ട്. ഒരു മില്ല്യനിൽ കൂടി നിൽക്കുന്നു.

വാങ്ങാൻ ഉദ്ദേശിക്കുന്ന വീടിന്, താല്പര്യമുള്ളവർ ഓരോ വില നിശ്ചയിച്ച് പറയണം. ഏറ്റവും കൂടുതൽ കൊടുക്കാം എന്ന് പറയുന്നവർക്ക് അത് കിട്ടും. ഈ രീതിയാണ് കാനഡയിൽ വീട് വിൽക്കുന്നതും, വാങ്ങുന്നതിനും. ഒൺടാരിയോയിൽ, മറ്റുള്ളവർ പറഞ്ഞ വില എന്ത് എന്നത് വാങ്ങാൻ ആഗ്രഹിക്കുന്ന മറ്റൊരു വ്യക്തിയോട് പറയാൻ പാടില്ല. എന്നാൽ ബ്രിട്ടീഷ് കോളംമ്പിയയിൽ, വില്പനക്ക് വീട് നൽകുന്ന ഉടമ സമ്മതിക്കുന്നുണ്ട് എങ്കിൽ മാത്രം, എത്ര പേർ വാങ്ങാൻ ആഗ്രഹിക്കുന്നു, അവർ മുന്നോട്ടു വച്ച വില എന്താണ് എന്ന് പുറത്തു പറയാം. ഒൺടാരിയോയിൽ നിയമം കർശനമായി പാലിക്കുന്നില്ല. അത് കാരണം വില കൂടിയും, ചിലർക്ക് വാങ്ങേണ്ടി വരും. ചിലർക്ക് വളരെ കുറച്ചും ലഭിക്കും.

കൊറോണ വ്യാപനം കാനഡയിൽ ഉടനീളം ഉണ്ടായപ്പോൾ വീടുകളുടെ വില ഉയർന്നു. പലിശ നിരക്ക് വളരെ കുറഞ്ഞതും ഒരു കാരണമായി. ആവശ്യക്കാർ കൂടിയ വില കൊടുത്തു വാങ്ങുന്നു. മറ്റൊരാൾ പറഞ്ഞ വില അറിയാത്തതു കൊണ്ട്, വസ്തുവകകളുടെ മാർക്കറ്റിൽ വൻ ക്രമക്കേടുകൾ നടക്കുന്നു എന്ന് ഒൺടാരിയോ കോളിങ്ങ് വൂഡ്ഡിൽ, 30  വർഷമായി റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിക്കുന്ന റസ്സൽ ഹച്ചിങ്ങ്‌സ് പറഞ്ഞു.

vachakam
vachakam
vachakam

വാങ്ങാൻ ആഗ്രഹിക്കുന്നവർ യഥാർത്ഥ വിലയേക്കാൾ കൂടുതൽ കൊടുത്തു വാങ്ങിക്കാൻ നിർബന്ധധിതരാകുന്നു. എന്നാൽ ആസ്‌ട്രേലിയയിൽ വില്പന നടത്തുന്നത് തുറന്ന ലേലം വിളിയിലൂടെ ആണ്. ലേലത്തിൽ കൂടുതൽ പറയുന്നവർക്ക് ലഭിക്കുന്നു. കൂട്ടി പറയാൻ ആരും തയ്യാറാകുന്നില്ലെങ്കിൽ, വിൽക്കുന്നില്ല എന്ന് തീരുമാനിക്കാൻ വില്പനക്കാരന് കഴിയും. അതല്ല ഇത്രയും കിട്ടിയാൽ മതി താൻ വിൽക്കും എന്ന നിലപാടെടുക്കാനും വില്പനക്കാരന് കഴിയും എന്ന് ഏജന്റ് റസ്സൽ ഹച്ചിങ്ങ്‌സ് പറയുന്നു.

Complaints to real estate regulators are surging in Canada

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam