ജി.7. സമ്മേളനം അവസാനിച്ചു, കോവിഡ് - 19, കാലാവസ്ഥ, എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കൊണ്ട്

JUNE 14, 2021, 7:56 AM

ലോക സമ്പന്ന രാജ്യങ്ങളുടെ ജി.7. സമ്മേളനം, 25 പേജുള്ള സംയുക്ത പ്രസ്താവന വിളംബരം ചെയ്തു കൊണ്ട്. കൊൺവാൾ, ഇംഗ്ലണ്ടിൽ സമാപിച്ചു. പ്രസ്താവനയിൽ പറയുന്നത്, മഹാമാരിയുടെ ആഘാതത്തിൽ നിന്നും രക്ഷപ്പെടണം, ശോഭനമായ ഭാവിക്ക് വേണ്ടി തയ്യാറെടുക്കാനും, ഹരിത വിപ്ലവത്തിന് പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ട് സമ്പദ് വ്യവസ്ഥയെ വീണ്ടെടുപ്പിലേക്ക് നയിക്കാനും എന്നാണ്.

ചൈനയുടെ കാര്യത്തിൽ കൂടുതൽ വിശദമായ പരാമർശനം ഉണ്ടായില്ല. പക്ഷേ ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മാത്രം വിമർശിച്ചു കൊണ്ട്, താരതമ്യേന തണുത്ത സമീപനമാണ് പ്രസ്താവനയിൽ നിഴലിച്ചത്. പുരോഗതിയിലേക്കുള്ള പാതയിൽ, അടിസ്ഥാനസൗകര്യ വികസനത്തിന്, കൂടുതൽ ലാഭകരവും, ഭാരം കുറഞ്ഞതുമായ പദ്ധതികൾ തിരഞ്ഞെടുക്കണമെന്നും, ചൈനയ്ക്ക് പകരമായി മറ്റു വഴികൾ തേടണമെന്നും മാത്രം സൂചിപ്പിച്ചു.

ചൈന പല രാജ്യങ്ങളിലും വൻതോതിൽ വികസന പ്രവർത്തനത്തിന് മൂലധന നിക്ഷേപം നടത്തുന്നുണ്ട്. അതിനു പരോക്ഷമായ ഒരു മുന്നറിയിപ്പാണ് ഈ പ്രസ്താവന. പക്ഷേ യു.എസ്. കരുതിയത് പോലെ എല്ലാവരും കൂടുതൽ ഉത്സാഹമൊന്നും കാണിച്ചില്ല. യു.എസിന്റെ പ്രതീക്ഷയ്‌ക്കൊപ്പം ചൈനയെ ഒറ്റപ്പെടുത്താൻ കഴിഞ്ഞതുമില്ല.

vachakam
vachakam
vachakam

ജി.7. നേതാക്കൾ കോവിഡ് വാക്‌സിൻ മറ്റു രാജ്യങ്ങളുമായി പങ്കു വയ്ക്കാനും, ഇല്ലാത്ത രാജ്യങ്ങൾക്ക് സഹായമാകാനും അടുത്ത വർഷം ശ്രമിക്കും. രണ്ടു ബില്യൻ ഡോസുകൾ അതിനായി സംഭാവന ചെയ്യും വാക്‌സിൻ ലഭിക്കാത്ത രാജ്യങ്ങൾക്ക്. കാനഡ അതിൽ 100 മില്യൻ ഡോസുകൾ കൊടുക്കണം, മറ്റു രാജ്യങ്ങൾക്കായി. അതിൽ 87 മില്യൻ ഡോസുകൾക്ക് സഹായം ഏർപ്പാടാക്കി കഴിഞ്ഞു ഇതിനകം കാനഡ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. മറ്റൊരു 13 മില്യൻ ഡോസുകൾ കൂടി അധികം വരുന്ന ഡോസുകൾ ഉപയോഗിച്ച് നൽകും.

നോവാക്‌സ്, ആസ്ട്രാസെനേക്ക, ജോൺസൻ ആൻറ് ജോൺസൻ വാക്‌സിനുകളായിരിക്കും അവയിൽ ഉൾപ്പെടുക. മറ്റു രാജ്യങ്ങൾക്ക് കൊടുക്കുന്ന വാക്‌സിൻ, കാനഡയ്ക്കുളള വിതരണത്തിൽ കുറവ് വരുത്തി കൊണ്ടായിരിക്കില്ല. നമുക്ക് ആവശ്യത്തിനുള്ളത് എല്ലാ ആഴ്ചയിലും മില്യൻ കണക്കിന് എത്തി കൊണ്ടാണ് ഇരിക്കുന്നത് എന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉറപ്പു നൽകി. കാലാവസ്ഥ വിഷയത്തിൽ കാനഡ ഇപ്പോൾ ഉള്ളതിന്റെ ഇരട്ടി നിക്ഷേപം ഏർപ്പെടുത്തും അടുത്ത അഞ്ചു വർഷത്തേക്കുള്ള ചെലവുകൾക്ക് എന്നും പ്രധാനമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam