വീടുകയറി ആക്രമണം: കാനഡയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടു

JUNE 8, 2021, 12:43 PM

ഒന്റാറിയോ: കാനഡയില്‍ ഒരു കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് നേരെയാണ് ഒന്റാറിയോയില്‍ ആക്രമണം നടത്തിയത്. മരണമടഞ്ഞ കുടുംബാംഗങ്ങളുടെ പേരു വിവരം പുറത്തുവിട്ടില്ല. 

ആക്രമത്തിന് ഇരയായ ഒന്‍പത് വയസ്സുകാരനെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപത് വയസ്സുകാരനാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കുന്നത്.

 അക്രമം നടത്തിയത് 20 കാരനായ നഥാനിയല്‍ വെല്‍റ്റ്മാനെന്ന യുവാവാണെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ പോള്‍ വൈറ്റ് അറിയിച്ചു. അക്രമണം നടത്തിയ വ്യക്തിയെ പ്രദേശത്തിന് അടുത്തു നിന്നാണ് പോലീസ് പിടികൂടിയത്. വംശീയ വിദ്വേഷമാണോ അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam