ഒരു കുടുംബത്തിലെ നാലു പേരെ ട്രക്ക് ഓടിച്ചു വീട്ടിൽ കയറ്റി കൊല ചെയ്തു

JUNE 15, 2021, 3:51 PM

നത്താനിയേൽ വെൽറ്റ്മാൻ 20, ഒരു മുസ്‌ലിം കുടുംബത്തിലെ നാലു അംഗങ്ങളെ ഒൺടാരിയോ, കാനഡയിൽ കൊല ചെയ്തു. ആ സംഭവം ഒരു ഭീകര പ്രവർത്തന നടപടിയിൽ ഉൾപ്പെടുത്തി പോലീസ് കേസ് ചാർജ് ചെയ്തു. നാലു പേർക്ക് മരണം സംഭവിക്കുകയും അഞ്ചാമത്തെ ആൾക്ക് പരുക്കേൽക്കുകയും ചെയ്തു സംഭവത്തിൽ.

ലണ്ടൻ, ഒൺടാരിയോയിൽ അവരുടെ വീട്ടിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു പ്രതി. ഒരാഴ്ചത്തെ അന്വേഷണത്തിന് ശേഷമാണ് പോലീസ് 'ഭീകരപ്രവർത്തന നടപടി' എന്ന കുറ്റം ചുമത്തി കോടതിയിൽ കേസ് ഫയൽ ചെയ്തത്. ജൂൺ 6 നു നടന്ന സംഭവത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു. മറ്റു നാലു പേർ കൊല്ലപ്പെട്ടു. കുട്ടിയുടെ അടുത്ത കുടുംബക്കാരാണ് കൊല്ലപ്പെട്ടത്. അവർ മുസ്‌ലിം ആയതു കൊണ്ട് അവരെ ലക്ഷ്യം വച്ച് കൊണ്ട് അക്രമിക്കുകയായിരുന്നു എന്ന് പബ്ലിക് പ്രോസിക്യൂഷൻ സർവീസ് കാനഡയുടെ കുറ്റാരോപണം കോടതിയിൽ വിവരിച്ചു. മുൻകൂട്ടി പ്ലാൻ ചെയ്തു നടപ്പാക്കിയതാണ് ഈ കൊലപാതകങ്ങൾ എന്ന് അവർ കോടതിയിൽ കുറ്റം വിവരിച്ചു.

വെൽറ്റ്മാൻ കോടതിയിൽ മറുപടി ഒന്നു പറഞ്ഞില്ല. കോടതിയിൽ കുറ്റം തെളിയിക്കപ്പെടണം. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. സൽമാൻ അഫ്‌സാൽ 46, മദിഹാ സൽമാൻ 44, യുമ്മനാ അഫ്‌സാൽ 15, താലത്ത് അഫ്‌സാൽ 74, എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്ക് പറ്റി ഗുരുതരാവസ്ഥയിൽ കഴിയുന്നത് ഫായേസ് എന്ന കുട്ടിയാണ്. ലണ്ടൻ പോലീസ് സർവീസും, നാഷണൽ സെക്യൂരിറ്റി ടീമും ചേർന്ന് അന്വേഷണം തുടരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam