ഇന്ത്യയില്‍ നിന്നും കാനഡയിലേയ്ക്കുള്ള വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

SEPTEMBER 26, 2021, 9:28 PM

ഒട്ടാവ: ഇന്ത്യയില്‍ നിന്നും കാനഡയിലേയ്ക്കുള്ള വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അംഗീകൃത ലബോറട്ടറിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലേയ്ക്കു യാത്ര ചെയ്യാം. എന്നാല്‍ നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. 

വിമാനത്തില്‍ കയറുന്നതിന് മുന്‍പ് പരിശോധനാ ഫലം വിമാന കമ്പനി അധികൃതരെ കാണിക്കണം. മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു. 

നേരിട്ടുള്ള വിമാനങ്ങളില്‍ അല്ലാതെ യാത്ര ചെയ്യുന്നവര്‍ മൂന്നാമത്തെ രാജ്യത്തു നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്കിടെ കോവിഡ് ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ച് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയോ  തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള എയര്‍ കാനഡ വിമാനങ്ങളാണ് നാളെ പുനരാരംഭിക്കുന്നത്. അതേസമയം കാനഡയിലേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ 30നു മാത്രമേ പുനരാരംഭിക്കൂ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam