വ്യദ്ധസദനങ്ങളിലെ മരണങ്ങൾ അശ്രദ്ധമൂലം

MAY 7, 2021, 8:02 AM

2020 ൽ ഒൺടാരിയോയിൽ വൃദ്ധസദനങ്ങളിലും, ദീർഘകാല വൈദ്യരക്ഷ നൽകുന്ന കേന്ദ്രങ്ങളിലുമായി, മഹാമാരി പടർന്നപ്പോൾ, ഭയാനകമായ രീതിയിൽ അനേകം അന്തേവാസികൾ കൊല്ലപ്പെട്ടു. അവരെ പരിചരിക്കാത്തതു കൊണ്ടും, അശ്രദ്ധ  കൊണ്ടും, അവർ മരണത്തിനു വിട്ടു കൊടുക്കപ്പെട്ടതിൽ ദുഃഖിതനായി പ്രീമിയർ പറഞ്ഞു, 'നീതിയും, ന്യായവും നടപ്പിലാക്കും' എന്ന്.

കാനഡയിലെ സായുധസേന വിഭാഗത്തിന്റെ അന്വേഷണം പ്രോവിൻസിലെ അഞ്ചു ദീർഘകാല വൈദ്യപരിരക്ഷ കൊടുക്കുന്ന കേന്ദ്രങ്ങളിലേക്ക് നടത്തി. അതിലൂടെ പുറത്തു വന്ന വിവരങ്ങൾ കേട്ട് പൊതുജനം പ്രതിഷേധിച്ചു. കോവിഡ് വൈറസ് വ്യാപനം വൃദ്ധസദനങ്ങളിലൂടെ വ്യാപിച്ചപ്പോൾ, രോഗികൾ മുറിവുകളുള്ളവർക്ക് കിടക്കയിൽ തന്നെ കഴിയേണ്ടി വന്നു എന്നും, വെള്ളം പോലും കിട്ടാതെ വളഞ്ഞതും, സദനത്തിൽ ജോലി ചെയ്യുന്നവർ യൂണിറ്റിൽ നിന്നും യൂണിറ്റിലേക്ക് മാറി കൊണ്ടിരുന്നു ധരിക്കുന്ന മലിന വസ്ത്രങ്ങളുമായി തന്നെ, പാറ്റകൾ പോലുള്ള ജീവികൾ യൂണിറ്റുകളിൽ എപ്പോഴും ഉണ്ടായിരുന്നു എന്നൊക്കെയുള്ള വിവരങ്ങൾ പുറത്തു വന്നു.

ഈ വിവരങ്ങൾ പുറത്തു വന്നപ്പോൾ പ്രീമിയർ പറഞ്ഞു. പൂർണ്ണമായ ഒരു അന്വേഷണം നടത്തും, വിവരങ്ങൾ പൊലീസിന് കൈമാറും, അവർ ആവശ്യമായ ക്രിമിനൽ കുറ്റം ചാർജ് ചെയ്തു നടപടികൾ സ്വീകരിക്കുമെന്ന്. ഗവൺമെന്റ് വിശദമായ അന്വേഷണം നടത്തുമെന്ന്. പക്ഷേ  ഇപ്പോൾ പുറത്തു വരുന്നത്, അത്തരം ഒരു അന്വേഷണം നടന്നില്ല എന്ന്.

vachakam
vachakam
vachakam

ബുധനാഴ്ച ഒരു പത്രസമ്മേളനത്തിൽ സോളിസിറ്റർ ജനറൽ സിൽവിയ ജോൺസ് പറഞ്ഞത് പ്രോവിൻഷ്യൽ തലത്തിലോ, മന്ത്രിതലത്തിലോ ഒരു അന്വേഷണം ഉണ്ടായില്ല എന്ന്. ലോക്കൽ പോലീസ് അന്വേഷിക്കട്ടെ, അല്ലെങ്കിൽ പോലീസിന്റെ മറ്റൊരു വിഭാഗം അന്വേഷിക്കട്ടെ എന്നാണ്. 'ഏറ്റവും കുറഞ്ഞത് 26 വയോധികർ മരണത്തിനിരയായി, കോവിഡ് വ്യാപന സമയത്തു വൃദ്ധസദനങ്ങളിൽ വെളളം കിട്ടാതെയും, പരിരക്ഷ കിട്ടാതെയും' എന്ന് പ്രതിപക്ഷ പാർട്ടി പോലീസ് ചീഫിന് അയച്ച പരാതിയിൽ പറയുന്നു.

Ontario vowed to investigate horrific deaths in long-term care

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam