കൊറോണ വൈറസ് എന്നു പറയുന്നത് ഒരു തട്ടിപ്പാണ് എന്ന്

MAY 30, 2021, 7:08 AM

മാനിറ്റോബയിലെ ആശുപത്രി രോഗികൾ പലരും ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവരും, കൊറോണ വൈറസ് വെറുതെയുള്ള പ്രഹസനമാണെന്നും പറയുന്നു. അവർക്ക് വൈറസ് വെറും 'വ്യാജമെന്നാണ് ' കണക്കാക്കുന്നത്. ഹോസ്പിറ്റലിലെത്തുന്നവർ കൊറോണ വൈറസിനെ അംഗീകരിക്കുന്നതേയില്ല.

ബൗണ്ടറി ട്രെയിൻസ് ഹെൽത്ത് സെന്ററിൽ കഴിഞ്ഞ ആഴ്ചകളിൽ വൈറസ് ബാധിതരുടെ വൻ തിരക്കായിരുന്നു. വരുന്നവരിൽ ഭൂരിഭാഗവും വാക്‌സിൻ സ്വീകരിക്കാത്തവരായിരുന്നു. അവരെല്ലാം വിശ്വസിക്കുന്നത് വൈറസ് വെറും ഒരു 'തട്ടിപ്പാണ് ' എന്ന് ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ പറയുന്നു. മരണക്കിടക്കയിൽ ആണ് കിടക്കുന്നതെങ്കിലും ചില രോഗികൾ പറയുന്നത് വൈറസ് 'തട്ടിപ്പാണ് ' എന്ന്.

ഹെൽത്ത് സെന്ററിലെ ഡോ. ഗണേഷൻ അബ്ബു പറയുന്നു, എല്ലാ ദിവസവും ഇതു ഞങ്ങൾ കേൾക്കുന്നു. ഇതു വളരെ ഖേദകരമാണ്. ചികിത്സയ്ക്കു വരുന്നവരിൽ 100 ശതമാനവും വാക്‌സിൻ സ്വീകരിക്കാത്തവരുമാണ് എന്നത്, തീർത്തും ഭയാനകരമാണ്.

vachakam
vachakam
vachakam

ബൗണ്ടറി ട്രെയിൽസിലെ, സ്‌പെഷ്യൽ കെയർ യൂണിറ്റിലെ ഡോക്ടർ അബ്ബു പറയുന്നു 'രോഗികളുടെ വരവ് കൂടിയപ്പോൾ, താനും സഹപ്രവർത്തകരും രാവിലെ വളരെ നേരത്തെ തന്നെ ഡ്യൂട്ടി തുടങ്ങി, രാത്രി വൈകി വരെയും തിരക്കാണ്, കൈകാര്യം ചെയ്യാൻ തന്നെ പ്രയാസപ്പെടുന്നു' എന്ന്. തെക്കൻ മാനിറ്റോബായിലെ വിന്നിപെഗ്ഗിനും മോർഡർ എന്നീ പ്രദേശങ്ങൾക്കും ഇടയിലുള്ള ഡിസ്ട്രിക്ടുകളിലാണ്,

വാക്‌സിൻ വിതരണം എത്താത്തത്. നേഴ്‌സുമാരും, മറ്റു ഹോസ്പിറ്റൽ ജീവനക്കാരും ആശുപത്രയിൽ വരുന്നവർ പറയുന്നത് കേട്ട് വളരെ, അസ്വസ്ഥരാണ്. 'വൈറസ് എന്തൊരു സാധനം ഇല്ല എന്നും, അങ്ങനെ ഉണ്ട് എന്നു പറയുന്നത് 'തട്ടിപ്പാണ് ' എന്നുമാണ് രോഗികൾ പറയുന്നത്. ഇതു കേട്ട് ജീവനക്കാർ നിരാശരാണ്.'

Death bed denials, pandemic ‘haux’ accusations common in Southern Manitoba, hospital patients

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam