സഹകരണത്തിന് കമ്മറ്റി രൂപികരിക്കും

FEBRUARY 17, 2021, 4:53 PM

കാനഡയിലെ പാർലമെന്റ് അംഗങ്ങൾ ചൊവ്വാഴ്ച ഒരു പ്രമേയം പാസാക്കി. അതനുസരിച്ച് സാമ്പത്തികരംഗത്തു കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് യു.എസും, കാനഡയും ചേർന്ന് പ്രവർത്തിക്കാൻ ഒരു കമ്മറ്റി രൂപീകരണത്തിന് അംഗീകാരം ലഭിച്ചു. ജനപ്രതിനിധിസഭ വൻ പിന്തുണയോടെ പാസാക്കി, 326 3, എന്ന വോട്ടിൽ. ഭരണകക്ഷിയും, പ്രതിപക്ഷവും ചേർന്ന് വോട്ടു ചെയ്തു. അമേരിക്കയുമായി ചേർന്നുള്ള ഒരു നീക്കത്തിലൂടെ മാത്രമേ കാനഡയുടെ സാമ്പത്തിക ഉണർവ് നേടാൻ കഴിയൂ എന്ന് അംഗങ്ങൾ എല്ലാവരും അംഗീകരിക്കും.

കെയ്‌സ്റ്റോൺ പൈപ്പ്‌ലൈൻ പദ്ധതിയിൽ നിന്നും അമേരിക്ക പിന്മാറിയതിൽ ട്രൂഡോ അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും, മറ്റു മേഖലകളിൽ സഹകരണം ഉണ്ടാകും എന്നാണ് പാർലമെന്റ് അംഗങ്ങൾ എല്ലാം അഭിപ്രായപ്പെടുന്നത്. പുതുതായി രൂപം കൊടുക്കുന്ന കമ്മറ്റി കെയ്‌സ്റ്റോൺ പൈപ്പ്‌ലൈൻ പദ്ധതിക്കു പകരം എൻബ്രിഡ്ജ് പദ്ധതിയെക്കുറിച്ചു പഠനം നടത്തും. അമേരിക്കയുമായുള്ള സാമ്പത്തിക സഹകരണം കൊണ്ട് കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടാം എന്നാണ് പാർട്ടി നേതാക്കൾ പറഞ്ഞത്.

ഇരുരാജ്യങ്ങളും ഇപ്പോൾ ശ്രദ്ധ വയ്ക്കുന്നത് നമ്മുടെ ജനങ്ങളെ തൊഴിൽ രംഗത്തേക്ക് എത്രയും വേഗം തിരികെ എത്തിയ്ക്കുക എന്നതും, നമ്മുടെ ജനജീവിതം കോവിഡ്  19 മുൻപ് ഉണ്ടായിരുന്നത് പോലുള്ള സ്ഥിതിയിലേക്കു തിരിച്ചു കൊണ്ടുവരികയുമാണ്'. അതിനുള്ള പരസ്പര സഹകരണവും ചേർന്നുള്ള പ്രവർത്തനവും ആണ് കാനഡ ആഗ്രഹിക്കുന്നത് എന്ന് പാ ർലമെന്ററി പാർട്ടി ലീഡർ എറിൻ ഓടൂൾ പറഞ്ഞു.

vachakam
vachakam
vachakam

MPs vote in favor of forming special Canada – US economic relations Committee

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam