ഒട്ടാവ: 'പ്രവചനാതീതമായ സുരക്ഷാ സാഹചര്യം' ചൂണ്ടിക്കാട്ടി ജമ്മു കശ്മീരിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്‍മാര്‍ക്കായി ട്രാവല്‍ അഡൈ്വസറി പുറത്തിറക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് പൗരന്‍മാര്‍ക്ക് നിര്‍ദേശം. ജൂണില്‍ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കാനഡയില്‍ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. കാനഡയുടെ ആരോപണങ്ങളെ അസംബന്ധം എന്നാണ് മോദി സര്‍ക്കാര്‍ വിശേഷിപ്പിച്ചത്.
'പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശത്തേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക. തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ ഭീഷണിയുണ്ട്. ലഡാക്കിലേക്കോ അതിനുള്ളിലോ ഉള്ള യാത്രയെ ഈ ഉപദേശത്തില്‍ നിന്ന് ഒഴിവാക്കുന്നു,' കാനഡ പറഞ്ഞു.
പ്രശ്‌നം വഷളാക്കാനോ ആളിക്കത്തിക്കാനോ അല്ല തന്റെ ശ്രമമെന്ന് ട്രൂഡോ പറഞ്ഞതിന് ശേഷമാണ് പുതിയ പ്രകോപനമായി അഡൈ്വസറി പുറത്തിറക്കിയിരിക്കുന്നത്. 'ഇന്ത്യ ഇക്കാര്യം (നിജ്ജാറിന്റെ കൊലപാതകം) അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഞങ്ങള്‍ അത് ചെയ്യുന്നു, പ്രകോപിപ്പിക്കാനോ ആളിക്കത്തിക്കാനോ ഞങ്ങള്‍ നോക്കുന്നില്ല,' ട്രൂഡോ പറഞ്ഞു. കാനഡയുടെ ആരോപണം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ പുറത്താക്കലിന് കാരണമായിരുന്നു.
ജൂണ്‍ 18 നാണ് വാന്‍കൂവര്‍ നഗരപ്രാന്തത്തിലെ സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് മുന്നില്‍ കനേഡിയന്‍ പൗരനായ നിജ്ജാര്‍ കൊലചെയ്യപ്പെട്ടത്. കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഖാലിസ്ഥാന്‍ വാദത്തിനും നേതൃത്വം കൊടുത്തിരുന്നത് നിജ്ജാറായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്