കാനഡ-യു.എസ്. അതിർത്തിയിൽ നിയന്ത്രണം

FEBRUARY 20, 2021, 5:08 PM

അത്യാവശ്യമല്ലാത്ത യാത്രകൾ മാർച്ച് 21 വരെ നിറുത്തി വയ്ക്കുന്നു യു.എസ്.-കാനഡ അതിർത്തിയിൽ. കൊറോണ വ്യാപനത്തെ തടയുന്നതിനാണ് ഒരു വർഷം മുൻപ് ആരംഭിച്ച അതിർത്തി നിയന്ത്രണം. അതിനു ശേഷം ഓരോ മാസവും അവലോകനം ചെയ്ത്, അടുത്ത ഒരു മാസത്തേക്ക് കൂടി ദീർഘിപ്പിക്കുന്ന നടപടി തുടരുന്നു. ഇപ്പോൾ ഒരു മാസത്തേക്ക് കൂടി അടച്ചു മാർച്ച് 21 വരേയ്ക്കും. പൊതു ജന സുരക്ഷാമന്ത്രി ബിൽ ബ്ലെയർ വെള്ളിയാഴ്ച അറിയിച്ചതാണ ് ഈ വിവരം.

കൂടുതൽ പുതിയ വേരിയന്റുകൾ വ്യാപനം ഭയന്ന് അതിർത്തി നിയന്ത്രണം തുടരാനാണ് സാധ്യത. അത്യാവശ്യമല്ലാത്ത യാത്രകൾ ഇല്ലാതാകുന്നത് വഴി ചരക്കു നീക്കം സുഗമമായി തുടരും ഇരു രാജ്യങ്ങളിലേക്കും. അത്യാവശ്യ സാധനങ്ങൾ പ്രത്യേകിച്ചും മെഡിക്കൽ സപ്ലൈകൾ, ഭക്ഷണ സാധനങ്ങൾ ഇവയ്‌ക്കൊന്നും തടസ്സമില്ല. കാനഡയെ സുരക്ഷിതമായി നില നിർത്തുന്നതിനാണ് ഇത്തരം നടപടി എന്ന് മന്ത്രി അറിയിച്ചു.

കാനഡയിലെ പ്രോവിൻസുകളിൽ കോവിഡ് വാക്‌സിൻ വിതരണം വളരെ ഫലപ്രദമായി നടന്നു വരുന്നു. പ്രോവിൻസുകളും, പ്രദേശങ്ങളും,ലഭ്യമായ വാക്‌സിനുകളുടെ 75.72% വാക്‌സിനുകളും വിതരണം ചെയ്തു കഴിഞ്ഞു.

vachakam
vachakam
vachakam

Canada – US border closed to non –essential travel until March 21.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam