കാനഡ ട്രക്കർ പ്രതിഷേധം; കൊലപാതക ഗൂഢാലോചന ആരോപിച്ച് നാല് പേർക്കെതിരെ കുറ്റം ചുമത്തി

FEBRUARY 17, 2022, 6:25 AM

കാനഡ ട്രക്കർ പ്രതിഷേധത്തിൽ മാനിറ്റോബയിൽ അവസാന അതിർത്തി ഉപരോധം അവസാനിച്ചപ്പോൾ പോലീസ് കൊലപാതക ഗൂഢാലോചന ആരോപിച്ച് നാല് പേർക്കെതിരെ കുറ്റം ചുമത്തിയാതായി റിപ്പോർട്ട്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതിസന്ധിയെ നേരിടാൻ അപൂർവ്വമായി ഉപയോഗിക്കുന്ന അടിയന്തര നിയമം നടപ്പാക്കിയതിന് ശേഷം റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും (ആർ‌സി‌എം‌പി) ഒട്ടാവ പോലീസും കാനഡയുടെ തലസ്ഥാനത്ത് നിന്നും പാർലമെന്റ് പരിസരത്തുനിന്നും പ്രതിഷേധം അവസാനിപ്പിക്കാൻ തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്.

കൊവിഡ് ഉത്തരവിനെതിരായ പ്രതിഷേധങ്ങളെ "അനധികൃത അധിനിവേശം" എന്ന് വിളിച്ച ട്രൂഡോ, പ്രതിഷേധത്തിന്റെ രണ്ടാം വാരാന്ത്യത്തെത്തുടർന്ന് അടിയന്തര അധികാരങ്ങൾ അവലംബിച്ചതായി മൂന്ന് ഉറവിടങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

കനേഡിയൻ അധികാരികൾ ഇപ്പോൾ ട്രക്കറുകൾക്കുള്ള ഫണ്ടിംഗ് മരവിപ്പിക്കാൻ ശ്രമിക്കും എന്നും ആളുകളെ നിർബന്ധിച്ച് പുറത്താക്കുന്നതിനായി RCMP പാർലമെന്റ് പരിസരത്തിന് ചുറ്റും "നോ ഗോ" ഒഴിവാക്കൽ മേഖലകൾ സൃഷ്ടിക്കാൻ തുടങ്ങുമെന്നും പ്രാദേശിക വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

അതേസമയം  ക്രമസമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് എതിരായി അത് വിസമ്മതിക്കുന്ന ആരെയും അറസ്റ്റ് ചെയ്യുമെന്നും അതിനു ഒരു മടിയും ഉണ്ടാവില്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യ മന്ത്രി പറഞ്ഞു.

ക്രിമിനൽ കേസുകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുന്ന ലഘുലേഖകൾ പ്രദേശത്ത് പാർക്ക് ചെയ്തിരിക്കുന്നവർക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. അതേസമയം എയർഹോണുകൾ ഉപയോഗിക്കുന്നതിനുള്ള നിരോധനം 60 ദിവസത്തേക്ക് കൂടി നീട്ടി.

എന്നാൽ ചൊവ്വാഴ്ച, ഒട്ടാവയിലെ പോലീസ് മേധാവി പീറ്റർ സ്ലോലി വിമർശനങ്ങൾക്കും രണ്ടാഴ്ചയിലധികം നീണ്ടു നിന്ന  പ്രകടനങ്ങൾക്കും ശേഷം രാജിവച്ചു എന്നതും വലിയ വാർത്ത ആയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam