വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം  നിരോധിക്കാനൊരുങ്ങി കാനഡ

MAY 3, 2021, 10:31 AM

കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിക്കാനൊരുങ്ങി കാനഡ. കഴിഞ്ഞ ആഴ്ച ഒന്റാറിയോ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കാനഡയില്‍ 5 ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 34 ശതമാനത്തോളം പേര്‍ ഇന്ത്യക്കാരാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഒന്റാറിയോ ഗവണ്‍മെന്റ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും, ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒന്റാറിയോയിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിറുത്താനുള്ള അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു.

നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിരോധിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

vachakam
vachakam
vachakam

എന്നാല്‍, ഇങ്ങനെയൊരു നടപടിയെടുക്കണമെന്ന് താന്‍ ഔദ്യോഗിക അഭ്യര്‍ത്ഥന നടത്തിയിട്ടില്ലെന്ന് പ്രീമിയര്‍ ഒഫ് ഒന്റാറിയോ ഡഗ് ഫോര്‍ഡ് പറഞ്ഞു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ നിരോധിക്കാന്‍ ഒന്റാറിയോ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല.

എന്നാല്‍ കാനഡയില്‍ കൊവിഡ് വകഭേദം പടര്‍ന്നു പിടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ കാനഡയില്‍ 1.22 ദശലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നാലു ലക്ഷത്തോളം കേസുകളും ഒന്റാറിയോയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam