ഹുവായിയെ 5ജി നെറ്റ്‌വർക്കിൽ നിന്ന് വിലക്കി കാനഡ; ചൈനക്ക് വൻ തിരിച്ചടി

MAY 20, 2022, 10:54 AM

ഒട്ടാവ: ചൈനീസ് കമ്പനിയായ ഹുവായിയെ 5ജി നെറ്റ്‌വർക്കിൽ നിന്ന് വിലക്കി കാനഡ. കാനഡയുടെ പബ്ലിക് സേഫ്റ്റി വിഭാഗം മന്ത്രി മാര്‍കോ മെന്‍ഡിസിനൊയാണ് ഹ്വാവെയെ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച സ്ഥിരീകരിച്ചത്.

യുഎസും ഈ വിഷയത്തിൽ കുറച്ചുകാലമായി കനേഡിയൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.കാനഡയുടെ 5ജി ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിൽ പങ്കാളിയാകാൻ ഹുവായിയെ അനുവദിക്കരുതെന്നും ഇത് ചൈനയ്ക്ക് കനേഡിയൻ ജനതയെ ചാരപ്പണി ചെയ്യുന്നത് എളുപ്പമാക്കുമെന്നും അമേരിക്ക നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു.

5ജി നെറ്റ്‌വർക്കിൽ നിന്നുള്ള നിരോധനം ചൈനീസ് ടെക് ഭീമനായ ഹുവാവേയുടെ കാനഡയിലെ ബിസിനസിന് വലിയ തിരിച്ചടിയായേക്കും.

vachakam
vachakam
vachakam

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നെറ്റ്‌വര്‍ക്ക് നല്‍കുന്നവയില്‍ ഏറ്റവും വലിയ ഗ്ലോബല്‍ സപ്ലയര്‍മാരില്‍ ഒന്നാണ് ഹ്വാവെയ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam