ആസ്ട്രാസെനേക്കാ വാക്‌സിൻ, കാലാവധി നീട്ടിക്കൊണ്ട് ഹെൽത്ത് കാനഡ

MAY 30, 2021, 7:17 AM

ഒൺടാരിയോയ്ക്ക് ഹെൽത്ത് കാനഡയുടെ അനുമതി ലഭിച്ചു ശനിയാഴ്ച, ചില ആസ്ട്രസെനേക്ക വാക്‌സിൻ ഡോസുകളുടെ കാലാവധി ദീർഘിപ്പിച്ചുകൊണ്ട്. മേയ് 31നു കാലാവധി തീരുമായിരുന്ന കുറേ ഡോസുകൾ ഇപ്പോൾ കാലാവധി നീട്ടി, ജൂലൈ 1 നു വരെ ദീർഘിപ്പിച്ചുകൊണ്ട് അനുമതി ലഭിച്ചു.

തന്മൂലം ആയിരക്കണക്കിനു വാക്‌സിൻ ഡോസുകൾ പാഴായി പോകുമായിരുന്നതിനെ ഫലപ്രദമായി ഉപയോഗിക്കാൻ അവസരം ലഭിച്ചു. ചില പ്രത്യേക ലോട്ടുകളിലുള്ള ആസ്ട്രസെനേക്ക വാക്‌സിനുകൾക്കാണ് ഈ അനുമതി. അവ ആറുമാസത്തെ കാലാവധിയിൽ നിന്നും ഒരു മാസം കൂടി ദീർഘിപ്പിച്ചു.

ഒൺടാരിയോ കാലാവധിയ്ക്കു മുൻപ് ഡോസുകൾ പാഴാക്കാതെ ഉപയോഗിക്കാൻ തീവ്രശ്രമം ചെയ്തു വരുകയായിരുന്നു. ഒൺടാരിയോ ഫാർമസി അസോസിയേഷൻ തലവൻ ജസ്റ്റിൻ ബേറ്റ്‌സ് പറഞ്ഞത്, ഉചിതമായ തീരുമാനം, ഒൺടാരിയോയ്ക്ക് അനുകൂലമായി, ഹെൽത്ത് കാനഡ സ്വീകരിച്ചിരിയ്ക്കുന്നു എന്ന്.

vachakam
vachakam
vachakam

എത്രയും വേഗം ഈ ഡോസുകൾ കുത്തിവച്ചു നൽകാനാണ് ഇപ്പോൾ ഒൺടാരിയോയിലെ വിവിധ കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. പാഴാക്കിക്കളയാതെ ഡോസുകൾ എല്ലാം ഉപയോഗിക്കാനുള്ള സാവകാശം ഇപ്പോൾ കിട്ടിയതാണ് ഏറ്റവും വലിയ സന്തോഷം.

ഇത്രയും ഡോസുകൾ സ്‌റ്റോക്കിൽ കൂടുതൽ വരാൻ കാരണം, ഈ മാസം നേരത്തെ ഒൺടാരിയോ വാക്‌സിൻ പാർശ്വഫലങ്ങൾ വളരെ അപൂർവ്വമായി കണ്ടപ്പോൾ, വിതരണം നിറുത്തിവച്ചു. വളരെ അപൂർവ്വമായി മാത്രം വളരെ ചെറിയ ശതമാനം ആളുകളിൽ രക്തം കട്ടപിടിയ്ക്കുന്ന പാർശ്വഫലം കണ്ടപ്പോൾ, ആസ്ട്രാസെനേക്കാ വിതരണം നിറുത്തിവച്ചു

ഈ വാരം അതു വീണ്ടും വിതരണം ആരംഭിച്ചു. ഒന്നാമത്തെ വാക്‌സിൻ കിട്ടിയവർക്ക് രണ്ടാമത്തെ ഡോസായി വിതരണം ചെയ്തു തുടങ്ങി. ടൊറന്റോ, വിൻഡ്‌സർ, കിംങ്ങ്‌സ്റ്റൻ എന്നിവിടങ്ങളിൽ മാർച്ച് 10 മുതൽ 19 വരെ 90,00 ആളുകൾ ഒന്നാം ഡോസുകൾ സ്വീകരിച്ചിരുന്നു.

vachakam
vachakam
vachakam

Health Canada extend the expiry of some doses of Astra Zeneca Vaccine

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam