കാനഡയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി, ഇന്ത്യന്‍ ഹൈകമ്മീഷനെ സമീപിച്ച് വിദ്യാര്‍ഥികള്‍

FEBRUARY 19, 2022, 2:49 PM

കാനഡയില്‍ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെട്ടെന്ന് അടച്ച സാഹചര്യത്തില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. മോണ്‍ട്രിയലിലെ എം കോളേജ്, ഷെര്‍ബ്രൂക്കിലെ സിഇഡി കോളേജ്, ലോംഗ്വിലിലെ സിസിഎസ്‌ക്യു കോളേജ് എന്നിവയാണ് അടച്ചു പൂട്ടിയത്. 

ക്യൂബെക്ക് പ്രവിശ്യയില്‍ നിന്നും ഈ  കോളേജുകളില്‍ ചേര്‍ന്നിട്ടുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇതിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈകമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനും ഈ പ്രശ്‌നം പരിഹരിക്കുന്നതിനുമായി കാനഡയിലെ ഫെഡറല്‍ ഗവണ്‍മെന്റ്, ക്യൂബെക്ക് പ്രവിശ്യാ ഗവണ്‍മെന്റ്, ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള കനേഡിയന്‍ പ്രതിനിധികള്‍ എന്നിവരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. 

പ്രശ്‌നത്തിലായ വിദ്യാര്‍ത്ഥികളോട് അവര്‍ എന്റോള്‍ ചെയ്ത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ ക്യൂബെക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫീസ് തിരികെ നല്‍കുന്നതിനോ ഫീസ് കൈമാറുന്നതിനോ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍, ക്യൂബെക്ക് പ്രവിശ്യയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കണമെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു.

കാനഡയില്‍ ഉന്നത പഠനം ആസൂത്രണം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും അത്തരം സ്ഥാപനങ്ങളിലേക്ക് എന്തെങ്കിലും പണമടയ്ക്കുന്നതിനും മുമ്പായി സ്ഥാപനത്തിന്റെ യോഗ്യതകളും നിലയും സമഗ്രമായി പരിശോധിക്കണമെന്ന് ഹൈക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam