പ്രായം വെറുമൊരു നമ്പർ മാത്രം! തലകുത്തി നിന്ന് ഗിന്നസ് റെക്കോർഡ് നേടി 75കാരൻ

MAY 15, 2022, 1:45 PM

പ്രായം പലതിനും ഒരു തടസ്സമാണെന്ന് പലരും പലപ്പോഴും പറയാറുണ്ട്. എന്നാൽ പ്രായം വെറുമൊരു സംഖ്യമാത്രമാണെന്നും പ്രായത്തിന്റെ അതിർവരമ്പുകളെ ഭേദിച്ച് എന്തും ചെയ്യാമെന്നും കാണിച്ചുതന്നിരിക്കുകയാണ് 75കാരനായ ടാനിയോ. എങ്ങനെ ആണെന്നല്ലേ?  തലകുത്തി നിന്ന്!

അതേ. തലകുത്തി നിന്ന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കാനഡയിൽ നിന്നുള്ള 75കാരനായ ടാനിയോ. ശീർഷാസനത്തിലൂടെയാണ് അദ്ദേഹം പുതിയ റെക്കോർഡ് സ്ഥാപിച്ചത്.

ഹെഡ്സ്റ്റാന്റ് എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ നേട്ടം കുറിക്കപ്പെട്ടത്. ഹെഡ്‌സ്റ്റാന്റ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് ആണ് ടാനിയോ സ്വന്തമാക്കിയിരിക്കുന്നത്.കാരണം 60 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ഹെഡ്‌സ്റ്റാന്റ് ചെയ്യുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല.

vachakam
vachakam
vachakam

തലകുത്തി നിൽക്കുന്നത് കൊണ്ട് തലയ്‌ക്കോ കഴുത്തിനോ ഗുരുതരമായ പരിക്കുകൾ ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആ സമയത്താണ് 75 വയസ്സുള്ള ടാനിയോ ഈ അഭ്യാസപ്രകടനം അനായാസമായി ചെയ്തത്.കുടുംബത്തിന് വേണ്ടിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു., ഏത് പ്രായത്തിലും ഇത് ചെയ്യാമെന്ന് തെളിയിക്കുകയാണ് താൻ ചെയ്തതെന്നും  അദ്ദേഹം പറഞ്ഞു.


English summary: 75 year old enters into Guinness world records

vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam