ടൊറന്റോയിൽ 28 ദിവസത്തെ അടിയന്തര ലോക്ക്ഡൗൺ; നിയന്ത്രണം പീൽ മേഖലയിലും ബാധകം

NOVEMBER 21, 2020, 8:13 PM

കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോ 28 ദിവസത്തേക്ക് ലോക്ക്ഡൗണിലേക്ക് പ്രവേശിക്കുമെന്ന് ഭരണകൂടം വെളിയാഴ്ച്ച അറിയിച്ചു. കോവിഡ് -19 കേസുകളിൽ ഉണ്ടാവുന്ന നിയന്ത്രണാതീതമായ വർദ്ധനവ് തടയുന്നതിനായി ഉദ്യോഗസ്ഥർ ഷോപ്പുകൾ, ബിസിനസുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചുപൂട്ടുകയും ഇൻഡോർ ഒത്തുചേരലുകൾ നിരോധിക്കുകയും ചെയ്തു.

ലോക്ക്ഡൗൺ നഗരത്തിലും ഗ്രേറ്റർ ടൊറന്റോയുടെ ഭാഗമായ പീലിലും തിങ്കളാഴ്ച ആരംഭിക്കും. വിവിധ വീടുകളിലെ അംഗങ്ങൾ ഉൾപ്പെടുന്ന വീടുനകത്തുള്ള സാമൂഹിക ഒത്തുചേരലുകൾ അല്ലെങ്കിൽ ഇവന്റുകൾ നിരോധിക്കുമെന്നും പുറത്തുള്ള ഒത്തുചേരലുകൾ 10ൽ കുറവ് ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രഖ്യാപിച്ചു.

"ഞങ്ങൾക്ക് ഒരു പ്രവിശ്യയിലുടനീളമുള്ള ലോക്ക്ഡൗൺ താങ്ങാൻ കഴിയില്ല. അതിനാൽ ടൊറന്റോയെയും പീലിനെയും ലോക്ക്ഡൗൺ ലെവൽ നിയന്ത്രണങ്ങളിലേക്ക് മാറ്റിക്കൊണ്ട് ഞങ്ങൾ ഇന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നു," അദ്ദേഹം പറഞ്ഞു. "ഈ മാരകമായ വൈറസ് പടരുന്നത് തടയാൻ ഞങ്ങൾ നിർണായക നടപടി സ്വീകരിക്കേണ്ടതുണ്ട്."

vachakam
vachakam
vachakam

ഒന്റാറിയോയിൽ വെള്ളിയാഴ്ച 1,400ലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ പ്രദേശം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അണുബാധകളുടെ നിരക്കിനെ നേരിടുകയാണ്. ടൊറന്റോയെ ഈ വർദ്ധനവ് പ്രത്യേകിച്ച് ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നഗരം പുതിയ അണുബാധകൾ രേഖപ്പെടുത്തി. ഈ ആഴ്ച ഓരോ ദിവസവും നൂറുകണക്കിന് പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നു.

“ചില പ്രദേശങ്ങളിൽ എണ്ണം അതിവേഗം വർദ്ധിക്കുന്നതിനാൽ, ഞങ്ങളുടെ ആശുപത്രികൾ, ദീർഘകാല പരിചരണം, റിട്ടയർമെന്റ് ഹോമുകൾ, ഈ പ്രവിശ്യയിലെ ഓരോ വ്യക്തികളെയും സംരക്ഷിക്കുന്നതിന് ഞങ്ങൾ ഇപ്പോൾ കടുത്ത, എന്നാൽ ആവശ്യമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്,” ഫോർഡ് പറഞ്ഞു.

ലോക്ക്ഡൗണിന് കീഴിൽ, ചില്ലറ വിൽപ്പന ശാലകൾ കർബ്സൈഡ് പിക്കപ്പിനായി മാത്രം തുറക്കും. കൂടാതെ റെസ്റ്റോറന്റുകൾക്കും ബാറുകൾക്കും ടേക്ക്അവേ നൽകാൻ മാത്രമേ കഴിയൂ. പലചരക്ക് കടകൾ, ഫാർമസികൾ തുടങ്ങിയ ചില ബിസിനസുകൾ 50% ശേഷിയിൽ തുറക്കാൻ അനുവദിക്കും.

vachakam
vachakam
vachakam

വീടിനകത്തോ പുറത്തോ ശാരീരിക അകലം പാലിക്കാൻ കഴിയുന്ന വിവാഹ സേവനങ്ങൾ, ശവസംസ്കാര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ എന്നിവ 10ൽ കുറവ് ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. പക്ഷേ സ്കൂളുകൾ തുറന്നിരിക്കും. പ്രവിശ്യയുടെ മറ്റ് ഭാഗങ്ങൾ തിങ്കളാഴ്ച ഉയർന്ന തോതിലുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെങ്കിലും പൂർണ്ണമായി പൂട്ടുന്നത് ഒഴിവാക്കും.

ചൊവ്വാഴ്ച, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുതിയ ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്തുമോ എന്ന് ചോദിച്ചപ്പോൾ രാജ്യം ഇതുവരെ അതിലേക്ക് എത്തിയിട്ടല്ലെന്ന് പറഞ്ഞു. എന്നാൽ പ്രാദേശിക ലോക്ക്ഡൗണുകൾ സംഭവിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു: "ഫെഡറൽ ഗവൺമെന്റ് കനത്ത തീരുമാനങ്ങാളിലേക്ക് നീങ്ങാതെ തന്നെ നാമെല്ലാവരും ശരിയായ കാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രവിശ്യകളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു." 

English Summary : 28 days lockdown in Toronto starting from Monday

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS