വോഡാഫോണ്‍ ഐഡിയയ്ക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വഴി 15,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി

JULY 22, 2021, 7:54 PM

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡാഫോണ്‍ ഐഡിയയ്ക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വഴി 15,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ  ഓഹരിവിലയില്‍ ആറ് ശതമാനം കുതിപ്പുണ്ടായി.

സര്‍ക്കാരിന്റെ അനുമതി മാത്രമാണ് ലഭിച്ചതെന്നും നിക്ഷേപകരാറിലെത്തിയിട്ടില്ലെന്നുമാണ് സൂചന. നിക്ഷേപം സമാഹരിക്കുന്നതിന് കമ്പനിയുടെ  ഡയറക്ടര്‍ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഇക്വിറ്റിയായോ, ഓഹരി പരിവര്‍ത്തനം ചെയ്യാവുന്ന സെക്യൂരിറ്റികളായോ ഗ്ലോബല്‍  ഡെപ്പോസിറ്ററി രസീതുകളായോ കടപ്പത്രമായോ ഏതുതരത്തിലുള്ള നിക്ഷേപവും സ്വീകരിക്കുന്നതിനായിരുന്നു ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി.

സര്‍ക്കാരിനുള്ള കുടിശ്ശിക നല്‍കാനും സ്പെക്‌ട്രത്തിന് പണം നല്‍കാനും ഫണ്ട് സമാഹരണം വോഡാഫോണ്‍ ഐഡിയയെ സഹായിക്കും. നാലാംപാദത്തില്‍ കമ്പനിയുടെ  അറ്റനഷ്ടം 6,985.1 കോടിയായി ഉയര്‍ന്നിരുന്നു. അതിനുമുമ്പള്ള മൂന്നുപാദത്തില്‍ 4,540.8 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam