വടക്കേ അമേരിക്കയിലും യൂറോപ്പിലും പ്രവർത്തനമാരംഭിച്ച് വിൻഫാസ്റ്റ്

JULY 12, 2021, 8:17 PM

വിയറ്റ്നാമിലെ ആദ്യത്തെ ആഭ്യന്തര കാർ നിർമാതാക്കളായ വിൻഫാസ്റ്റ് വടക്കേ അമേരിക്കയിലും യൂറോപ്പിലും പ്രവർത്തനം ആരംഭിച്ചു.സ്മാർട്ട് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് വിപുലീകരണ പദ്ധതി അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവയെ അതിന്റെ പ്രധാന വിപണികളായി കേന്ദ്രീകരിക്കുന്നു.

വിൻഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിൻഫാസ്റ്റ് വിഎഫ് ഇ 35, വിഎഫ് ഇ36 എന്നീ രണ്ട് ഇലക്ട്രിക് കാർ മോഡലുകൾ  അടുത്ത വർഷം മാർച്ചിൽ പുറത്തിറക്കും.വിയറ്റ്നാമിലെ ഏറ്റവും ധനികനായ ഫാം നാത് വുവാങ് സ്ഥാപിച്ച കമ്പനിയാണിത്.ടെസ്‌ല,  ജനറൽ മോട്ടോഴ്‌സ്, എന്നീ കമ്പനികൾക്കും ഒപ്പം യൂറോപ്പിലെ ഫോക്‌സ്‌വാഗന്റെ ഇലക്ട്രിക് കാറുകൾക്കും വെല്ലുവിളിയുയർത്തുന്ന മോഡലായി വിഎഫ് ഇ 35, വിഎഫ് ഇ36 എന്നിവ മാറുമെന്ന കണക്കുകൂട്ടലുകളാണ് കമ്പനിക്കുള്ളത്.

വിൻഫാസ്റ്റ് കാറുകൾ ഒരു ബാറ്ററി ലീസിംഗ് സ്കീമുമായി വരും, അതായത് ഒരു ഇലക്ട്രിക് കാറിന്റെ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്നായ ബാറ്ററിയുടെ വില  അന്തിമ വിലയിൽ ഉൾപ്പെടുത്തില്ല.  ദക്ഷിണ കൊറിയയുടെ സാംസങ് എസ്‌ഡി‌ഐയിൽ നിന്നുള്ള സെല്ലുകളാണ്  വിൻഫാസ്റ്റിന്റെ ഇവി ബാറ്ററികളിൽ ഉപയോഗിക്കുന്നത്.സിംഗിൾ ചാർജിൽ 500 കിലോമീറ്റർ (310 മൈൽ) പരിധി വരെ ബാറ്ററികൾ നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

vachakam
vachakam
vachakam

ഇലക്ട്രിക് കാറുകളും ബാറ്ററി ലീസിംഗ് മോഡലും ഉപയോഗിച്ച് യുഎസിൽ ചുവടുറപ്പിക്കാൻ കഴിയുമെന്ന് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്.ഇതിനകം 2 ബില്യൺ ഡോളർ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്. ഡീലർഷിപ്പ് ശൃംഖലയുടെ ചിലവ് കുറയ്ക്കുന്നതിനായി യു‌എസിൽ വാഹനങ്ങൾ ഓൺലൈനിൽ വിൽക്കാനും വിയറ്റ്നാമീസ് കാർ നിർമ്മാതാവ് പദ്ധതിയിടുന്നുണ്ട്.

നിലവിൽ പ്രതിവർഷം 2,50,000 കാറുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് വിയറ്റ്നാമിൽ വിൻഫാസ്റ്റിനുള്ളത്.2020ൽ 30,000 രാജ്യങ്ങളിലായി വാർഷിക വിൽപ്പന നടത്തിയ കാർ നിർമ്മാതാവ് ഈ വർഷം 45,000 യൂണിറ്റുകൾ വിൽക്കാൻ ലക്ഷ്യമിടുന്നു.  വിയറ്റ്നാമിലെ വിഎഫ് ഇ 34 ഇലക്ട്രിക് കാറിനായി ഇതിനകം 15,000 ബുക്കിംഗ് ലഭിച്ചതായി ഏപ്രിലിൽ ഇവി നിർമാതാവ് അവകാശപ്പെട്ടിരുന്നു.

English summary: VinFast has started operations in North America and Europe

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam