ടാറ്റാ മോട്ടോഴ്‍സിന് ഇടിവ്

MAY 8, 2021, 6:24 PM

2021 ഏപ്രില്‍ മാസത്തിലെ രാജ്യത്തെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ടാറ്റാ മോട്ടോഴ്‍സിന് ഇടിവ്. മൊത്തം 41,858 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയാണ് ഏപ്രില്‍ മാസത്തില്‍ ടാറ്റ മോട്ടോഴ്‍സ് രേഖപ്പെടുത്തിയതെന്നും 2021 മാര്‍ച്ചില്‍ നടത്തിയ വില്‍പ്പനയേക്കാള്‍ 37 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കോവിഡ്-19 രണ്ടാംതരംഗം വില്‍പ്പനയെ ബാധിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 2021 മാര്‍ച്ചില്‍ ടാറ്റയുടെ ആഭ്യന്തര വില്‍പ്പന 66,609 യൂണിറ്റായിരുന്നു.

മൊത്തം വില്‍പ്പനയെ വാണിജ്യ വാഹനങ്ങള്‍, പാസഞ്ചര്‍ വാഹന വിഭാഗങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തെക്കുറിച്ച്‌ പറയുമ്പോള്‍ കമ്പനി കഴിഞ്ഞ മാസം 25,095 യൂണിറ്റുകളാണ് മൊത്തം നിരത്തിലെത്തിച്ചത്.

vachakam
vachakam
vachakam

ഇത് 2021 മാര്‍ച്ചില്‍ വിറ്റ 29,654 യൂണിറ്റിനെ അപേക്ഷിച്ച്‌ 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാണ കമ്പനി എട്ടു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ച്‌ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന പട്ടികയില്‍ മൂന്നാം സ്ഥാനം നേടി.

നിലവിലുള്ള കര്‍ശനമായ നിയന്ത്രണങ്ങളും രാജ്യത്തിന്റെ പല ഭാഗത്തും നടപ്പിലാക്കിയിരിക്കുന്ന ലോക്ക്ഡൗണും വരും മാസങ്ങളിലെ വില്‍പ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തിയേക്കും. ഇത് വാഹനങ്ങള്‍ക്കുള്ള ഉത്പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam