പുതിയ നിറങ്ങളിൽ വി-സ്ട്രോം 1050

MAY 4, 2021, 10:59 AM

മുൻനിര അഡ്വഞ്ചർ  ബൈക്കായ വി-സ്ട്രോം 1050നെ പുതിയ ആകർഷകമായ നിറങ്ങളിൽ  അവതരിപ്പിച്ച് സുസുക്കി.അതേസമയം മേക്കാനിക്കൽ അപ്ഡേറ്റുകൾ ഒന്നും തന്നെ ബൈക്കിന് വരുത്തിയിട്ടില്ല.വയർ സ്‌പോക്ക്ഡ് വീലുകൾ, സ്റ്റാൻഡേർഡ് എഞ്ചിൻ ബാറുകൾ, ഹാൻഡ് ഗാർഡുകൾ, സെന്റർ സ്റ്റാൻഡ് എന്നിവയുള്ള സുസുക്കി വി-സ്ട്രോം 1050 എക്‌സ്ടി ആകർഷകമായ നാല് പുതിയ നിറങ്ങളിലും സ്റ്റാൻഡേർഡ് വി-സ്ട്രോം 1050 കാൻഡി ഡെയറിംഗ് റെഡ്/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ കളറുകളിലുമാണ് എത്തുന്നത്.രണ്ട് മോഡലുകൾക്കും ഒരേ സവിശേഷതകളാണ് കൂടുതലായും  ഉള്ളത്.എന്നാൽ സ്റ്റാൻഡേർഡ് വി-സ്ട്രോം 1050ന് കാസ്റ്റ്  അലോയ് വീലുകളുണ്ട്.ഈ മോഡലിൽ എഞ്ചിൻ ബാറുകളും ഹാൻഡ് ഗാർഡുകളും ഉണ്ടായിരിക്കില്ല.

സുസുക്കി വി-സ്ട്രോം 1050 എക്‌സ്ടിക്ക്  സ്റ്റാൻഡേർഡ് എഞ്ചിൻ ബാറുകൾ, ഹാൻഡ് ഗാർഡുകൾ, സെന്റർ സ്റ്റാൻഡ്, കൈകൊണ്ട് ക്രമീകരിക്കാവുന്ന വിൻഡ് സ്‌ക്രീൻ എന്നിവ ലഭിക്കുന്നുണ്ട്.മെറ്റാലിക് ഓർട്ട് ഗ്രേ/ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ ബ്രില്യന്റ് വൈറ്റ്/ ഗ്ലാസ് ബ്ലേസ് ഓറഞ്ച്, ചാമ്പ്യൻ യെല്ലോ നമ്പർ 2/ ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് തുടങ്ങിയ നിറങ്ങളാണ് എക്സ്ടി വേരിയന്റിന് ലഭിക്കുന്നത്.സുസുക്കി വി-സ്ട്രോം 1050 എക്സ് ടി ടൂർ പതിപ്പിന് 1050 എക്സ് ടിയുടെ അതേ അപ്ഡേറ്റുകളും ലഭിക്കും, കൂടാതെ അധിക അലുമിനിയം ഹാർഡ്-കേസ് പന്നിയറുകളും ടോപ്പ് ബോക്സും ലഭിക്കും, മൊത്തം 112 ലിറ്റർ ലഗേജ് സ്പേസായിരിക്കും ഇതിൽ ഉണ്ടാകുക.

112 ലിറ്റർ സംഭരണ ​​ശേഷിയുള്ള സ്റ്റാൻഡേർഡ് അലുമിനിയം ലഗേജുമായാണ്  സുസുക്കി വി-സ്ട്രോം 1050 എക്സ് ടി ടൂർ പതിപ്പ് എത്തുന്നത്. 1,037 സിസി, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, 90 ഡിഗ്രി വി-ട്വിൻ എന്നിവയാണ് സുസുക്കി വി-സ്ട്രോം 1050ന് കരുത്ത് പകരുന്നത്. ഇത് 8,500 ആർപിഎമ്മിൽ 106 ബിഎച്ച്പി പരമാവധി കരുത്തും 6,000 ആർപിഎമ്മിൽ 100 ​​എൻഎം പീക്ക് ടോർക്കുമാണ് നൽകുന്നത്.  

vachakam
vachakam
vachakam

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഐപിഎൽ) വി-സ്ട്രോം 1050 ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.എന്നാൽ ഇപ്പോൾ, സുസുക്കി വി-സ്ട്രോം 650 എക്സ് ടി മാത്രമാണ് ഇന്ത്യ വിപണിയിൽ വാഗ്ദാനം ചെയ്യുന്നത്. അടുത്തിടെ, സുസുക്കി അപ്ഡേറ്റ് ചെയ്ത ഹയബൂസ ഇന്ത്യയിൽ 50000 രൂപയ്ക്ക് പുറത്തിറക്കി.ആദ്യത്തെ 101 ഹയാബൂസ ബൈക്കുകളുടെ എല്ലാ 101 യൂണിറ്റുകളും വെറും രണ്ട് ദിവസത്തിനുള്ളിലാണ് വിറ്റഴിക്കപ്പെട്ടത്.


English summary: Suzuki Europe has introduced the 2021 Suzuki V-Strom 1050 in new colours 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam