ഈ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ മാസം 250 രൂപ നിക്ഷേപിയ്ക്കാം, 2.5 ലക്ഷം രൂപ വരുമാനം നേടാം

MARCH 30, 2023, 4:07 PM

സുകന്യ സമൃദ്ധി യോജന (SSY) ഒരു പ്രധാനപ്പെട്ട നിക്ഷേപ പദ്ധതിയാണ്. ഇത് രക്ഷിതാക്കളായ ഉപഭോക്താക്കൾക്ക് നികുതി ലാഭിക്കാൻ മാത്രമല്ല തങ്ങളുടെ പെൺകുട്ടിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുകയും ചെയ്യും.

നിലവിൽ 7.6 ശതമാനം വാർഷിക പലിശ നിരക്കാണ് സുകന്യ സമൃദ്ധി യോജന വാഗ്ദാനം ചെയ്യുന്നത്. 4 മാസങ്ങളിലാണ് പലിശ നിരക്ക് റിവ്യൂ ചെയ്യുന്നത്. കേന്ദ്ര സർക്കാർ പിന്തുണയുള്ള പദ്ധതിയായയതു കൊണ്ട് തന്നെ SSY അപകടരഗിതമായ പദ്ധതിയാണെന്ന് പറയാം. ഇതൊരു ചെറുകിട സമ്പാദ്യ പദ്ധതിയാണെങ്കിലും താരതമ്യേന മികച്ച വരുമാനവും ലഭിയ്ക്കും.

10 വയസിന് താഴെയുള്ള പെൺകുട്ടിയുടെ പേരിൽ SSY അക്കൗണ്ട് തുറക്കാവുന്നതാണ്. 18 വയസ് തികയുന്നതു വരെ, കുട്ടിയ്ക്ക് പ്രായ പൂർത്തിയാകുന്നതു വരെ അക്കൗണ്ട് നിയന്ത്രിക്കുന്നത് രക്ഷിതാവ് ആയിരിക്കും. ഒരു വീട്ടിൽ പരമാവധി രണ്ട് പേർക്കാണ് അക്കൗണ്ട് തുറക്കാനാകുന്നത്. അതേ സമയം ഒരേ പ്രസവത്തിൽ പെൺ ട്രിപ്പ്ലെറ്റുകൾ ഉണ്ടായാൽ രണ്ടിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാവുന്നതാണ്.

vachakam
vachakam
vachakam

ബാങ്കുകളിലും പോസ്റ്റ് ഓഫീസിലും അക്കൗണ്ടുകൾ തുറക്കാനാകും. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മറ്റ് ശാഖകളിലേക്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനുമാകും. 15 വർഷത്തെ നിക്ഷേപ കാലയളവാണ് ഈ പദ്ധതിക്കുള്ളത്. 21 വർഷമാണ് മെച്യൂരിറ്റി പിരേഡ്.

സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കാൻ കുറഞ്ഞത് 250 രൂപയുടെ പ്രാഥമിക നിക്ഷേപം ആവശ്യമാണ്. 1.5 ലക്ഷം രൂപയാണ് 1 വർഷം നിക്ഷേപിക്കാവുന്ന പരമാവധി തുക. ഒറ്റത്തവണയായോ മാസാമാസമോ 50 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപങ്ങൾ നടത്താവുന്നതാണ്.

2023 ജനുവരി-മാർച്ച് പാദത്തിൽ SSY നിക്ഷേപങ്ങളിൽ 7.6 ശതമാനം പലിശ നിരക്ക് ലഭിയ്ക്കുന്നതാണ്. ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനത്തിൽ അക്കൗണ്ടിലേക്ക് പലിശ ക്രെഡിറ്റ് ചെയ്യപ്പെടുകയും 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്നു.

vachakam
vachakam
vachakam

മിനിമം 250 രൂപ അടച്ച് നിക്ഷേപം ആരംഭിച്ച് പ്രതിമാസം 500 രൂപ വീതം നിക്ഷേപിച്ചാൽത്തന്നെ വാർഷിക സംഖ്യയായി 6,000 രൂപയാകും. മകൾക്ക് 1 വയസ്സുള്ളപ്പോൾ ആണ് അക്കൗണ്ട് ഓപ്പൺ ചെയ്തത് എന്നിരിക്കട്ടെ 22 വയസ്സാകുമ്പോഴേക്കും നിക്ഷേപം 90,000 രൂപയാകും. പലിശത്തുകയും ചേർത്താൽ ആകെ 1,64,606 രൂപ ലഭിയ്ക്കും. 21 വർഷത്തിന് ശേഷം അക്കൗണ്ടിന്റെ മെച്യൂരിറ്റി മൂല്യം 2,54,606 രൂപയാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam