ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ് അഞ്ച് കോടി രൂപ പിഴ

JUNE 8, 2021, 7:51 PM

ആറ് ഡെപ്‌റ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്ന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ് അഞ്ച് കോടി രൂപ പിഴ ചുമത്തി. കഴിഞ്ഞ വര്‍ഷം ആറ് ക്രെഡിറ്റ് ഫണ്ടുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കിയതിലെ അന്വേഷണമാണ് നടപടിക്ക് കാരണം. ഇക്കാര്യത്തില്‍ കമ്ബനി ഗുരുതര വീഴ്ചകളും ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയിരുന്നു.

2018 ജൂണിനും 2020 ഏപ്രിലിനുമിടയില്‍ നിക്ഷേപ മാനേജുമെന്റ്, അഡൈ്വസറി എന്നിവയുടെ ഫീസിനത്തില്‍ നേടിയ 451 കോടി പലിശയടക്കം മടക്കികൊടുക്കാനും സെബി നിര്‍ദേശമുണ്ട്.ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ ഡയറക്ടറായ വിവേക് കുട്‌വ, ഭാര്യ രൂപ കുട്‌വ എന്നിവര്‍ക്ക് ഏഴുകോടി രൂപ പിഴയിട്ടു. ഡെപ്‌റ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനംനിര്‍ത്തുംമുമ്ബ് നിക്ഷേപംപിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് പിഴചുമത്തിയത്.

അതേസമയം സെബിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെതിരെ സെക്യൂരീറ്റീസ് അപ്പലെറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കുമെന്നും ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ അധികൃതര്‍ പറഞ്ഞു. 2020 ഏപ്രില്‍ 23നാണ് ആറ് ഡെപ്‌റ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഫ്രാങ്ക്‌ളിന്‍ നിര്‍ത്തിയത്. കൊവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇതിന് കാരണമായി കമ്ബനി പറഞ്ഞത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകരുടെ 25,000 കോടി രൂപയോളമാണ് മാസങ്ങളോളം മരവിപ്പിച്ച അവസ്ഥയിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam