ഓട്ടോ, ടെക്ക് മേഖലയ്ക്ക് കനത്തവെല്ലുവിളിയായി ചിപ്പ് ക്ഷാമം

JULY 12, 2021, 11:57 AM

ന്യൂ ഡൽഹി: ആഗോളവിപണിയിൽ നേരിടുന്ന ചിപ്പ് ക്ഷാമം ഇന്ത്യയിലെ വാഹന നിർമ്മാതക്കളേയും ടെക്ക് ഭീമന്മാരെയും തളർത്തുന്നു. ചിപ്പ് ക്ഷാമം രൂക്ഷമാകുന്നത്  രാജ്യത്തെ വാഹന ഉത്പാദനത്തിന് വലിയ തിരിച്ചടിയാകുന്നുവെന്നാണ് മുൻനിര വാഹന നിർമ്മാതാക്കൾ പ്രതികരിച്ചിരികുന്നത്.ഇതിന് പുറമെ സ്മാർട്ട്‌ഫോൺ, ലാപ്ടോപ്പ് തുടങ്ങി മറ്റ് ഗാഡ്ജെറ്റുകളുടെ നിർമ്മാണത്തിലും ചിപ്പ് ക്ഷാമം വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. 

രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കോവിഡ് രണ്ടാം തരംഗം വിതച്ച വെല്ലുവിളികളിൽ നിന്നും തിരിച്ചടികളിൽ നിന്നും കമ്പനികൾ കരകയറി വരുകയായിരുന്നു.ഇതിന് പിന്നാലെയാണ് ചിപ്പ് ക്ഷാമം എന്ന മറ്റൊരു വെല്ലുവിളികൂടി കമ്പനികൾക്ക് നേരിടേണ്ടി വരുന്നത്.

കാർ നിർമ്മാണ മേഖലയാണ് ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന പ്രധാന വിഭാഗം. കോവിഡിനു ശേഷം വാഹനങ്ങളുടെ ഡിമാന്റ് വർധിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം നിറവേറ്റാൻ കമ്പനികൾക്ക് ഇപ്പോൾ  കഴിയുന്നില്ല എന്നതാണ് സത്യം.പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഉത്പാദന നഷ്ടമുണ്ടാകുന്നതായാണ് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കൾ നൽകുന്ന റിപ്പോർട്ട്. ഫോർഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ മുൻനിര കമ്പനികൾ എല്ലാംതന്നെ ഇപ്പോൾ ചിപ്പ് ക്ഷാമം അനുഭവിക്കുന്നുണ്ട്. 

vachakam
vachakam
vachakam

സ്മാർട്ട്‌ഫോൺ ഉൾപ്പടെയുള്ള മറ്റ് ഗാഡ്ജെറ്റ് നിർമ്മാതാക്കളും ഇതേസ്ഥിതിയാണ് നേരിടുന്നത്.റിയൽമി മാത്രം ഉത്സവ സീസൺ മുൻനിർത്തി ചിപ്പുകളുടെ ശേഖരം തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌.അതേസമയം ആപ്പിൾ, എച്ച്പി, ലെനോവോ, ഡെൽ, ഷവോമി, വൺപ്ലസ്, റിയൽമി തുടങ്ങിയ കമ്പനികളുടെയും ഉത്പാദനത്തെ ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ജൂലൈ  മാസം സ്മാർട്ട്ഫോൺ വിതരണം എഴുപത് ശതമാനം വരെ കുറയുമെന്നാണ് സാംസങ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.

English summary: Scarcity of Chip adversely affecting Auto-Gadget fields


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam