യോനോ ആപിലൂടെ ഭവന വായ്പ നേടാൻ സൗകര്യമൊരുക്കി എസ്ബിഐ

SEPTEMBER 22, 2021, 5:41 PM

ഓൺലൈനിൽ  ലളിതമായ വിവരങ്ങൾ നൽകി ഭവന വായ്പയ്ക്ക് അപേക്ഷിക്കാൻ എസ്ബിഐ സൗകര്യമൊരുക്കി. യോനോ ആപിൽ ലോഗിന് ചെയ്തും ഭവന വായ്പ നേടാന് അവസരമുണ്ട്. വരുമാനം, വ്യക്തിഗത വിവരങ്ങൾ, മറ്റ് വായ്പകളുടെ വിവരങ്ങൾ തുടങ്ങിയ ഏതാനും വിവരങ്ങൾ നൽകിയാണ് ഇതു ചെയ്യാനാവുക.

 ഓരോ വിഭാഗത്തിനും ഗുണകരമായ പ്രത്യേക പദ്ധതികൾ, കുറഞ്ഞ പലിശ നിരക്ക്, സീറോ പ്രോസസിങ് ചാർജ്, വനിതകള്ക്ക് പലിശ ഇളവ്, മുൻകൂട്ടി പണം അടക്കാനുള്ള സൗകര്യം, ഓവർഡ്ഫ്രാറ്റ് ആയി ഭവന വായ്പ പ്രയോജനപ്പെടുത്താനുള്ള അവസരം തുടങ്ങിയവയും എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.

 പ്രതിദിന ബാലൻസിന്റെ അടിസ്ഥാനത്തിൽ പലിശ കണക്കാക്കുന്ന രീതിയാണ് പിന്തുടരുന്നത്. മൂന്നു വർഷം മുതൽ 30 വർഷം വരെ കാലയളവിലേക്ക് 6.70 ശതമാനം മുതലുളള പലിശയിലാണ് വായ്പ ലഭിക്കുക. 

vachakam
vachakam
vachakam

അക്കൗണ്ടുള്ള ബാങ്കുകളിലെ കഴിഞ്ഞ ആറു മാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ, വായ്പകളുണ്ടെങ്കിൽ അതിന്റെ ഒരു വർഷത്തെ സ്റ്റേറ്റ്മെന്റ്, മൂന്നു മാസത്തെ സാലറി സ്ലിപ്, രണ്ടു വർഷത്തെ ആദായ നികുതി റിട്ടേൺ പകർപ്പ് തുടങ്ങിയ രേഖകളും സമർപ്പിക്കണം. 

പൊതുവായ ഭവന വായ്പയ്ക്ക് പുറമെ വനിതകൾക്കുളള ഭവന വായ്പ, പ്രവാസികൾക്കുളള ഭവന വായ്പ, മുൻകൂട്ടി അനുമതിയുള്ള ഭവന വായ്പ, ടോപ് അപ്, റിവേഴ്സ് മോര്ട്ട്ഗേജ് തുടങ്ങി നിരവധി പദ്ധതികള് ഓരോ വിഭാഗങ്ങൾക്കുമായി എസ്ബിഐ ലഭ്യമാക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam