എടിഎം പണം പിൻവലിക്കൽ നിയമങ്ങൾ സെപ്റ്റംബർ 18 മുതൽ എസ്ബിഐ മാറ്റും

SEPTEMBER 15, 2020, 9:03 PM

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബി‌ഐ രാജ്യത്തെ എല്ലാ എസ്‌ബി‌ഐ എ‌ടി‌എമ്മുകളിലും ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ നടപ്പിലാക്കുന്നു. 10,000 രൂപ മുതൽ മുകളിലോട്ടുള്ള സംഖ്യകൾക്കാണ് ഈ നിയമം ബാധകമാവുക. ഇത് 2020 സെപ്റ്റംബർ 18 മുതൽ പ്രാബല്യത്തിൽ വരും.

10,000 രൂപയോ അതിന് മുകളിലുള്ളവയോ പിൻവലിക്കുന്നതിന്, എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് ഉടമകൾ ഇപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിൽ അയച്ച ഒടിപി, ഡെബിറ്റ് കാർഡ് പിൻ എന്നിവ ഓരോ തവണയും നൽകണം.

vachakam
vachakam
vachakam

ഉപഭോക്താക്കളുടെ സുരക്ഷക്കായി, എസ്‌ബി‌ഐ 2020 ജനുവരി 1 മുതൽ എസ്‌ബി‌ഐ എടി‌എമ്മുകൾ വഴി രാത്രി 8 മുതൽ രാവിലെ 8 വരെ ഒടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ ഏർപ്പെടുത്തിയിരുന്നു.

24x7 ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം ഏർപ്പെടുത്തിയതോടെ എസ്‌ബി‌ഐ എടി‌എം പണം പിൻവലിക്കലിലെ സുരക്ഷാ നില കൂടുതൽ ശക്തമാക്കി. ദിവസം മുഴുവൻ ഈ സൗകര്യം നടപ്പിലാക്കുന്നത് എസ്‌ബി‌ഐ ഡെബിറ്റ് കാർഡ് ഉടമകളെ തട്ടിപ്പുകാർ, അനധികൃതമായി പണം പിൻവലിക്കുന്നവർ, കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് എന്നിവയ്ക്ക് ഇരയാകാനുള്ള സാധ്യതയിൽ നിന്ന് തടയും” എസ്‌ബി‌ഐ പ്രസ്താവനയിൽ പറഞ്ഞു.

vachakam
vachakam
vachakam

ഉപയോക്താക്കൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകിയുകഴിഞ്ഞാൽ, എടിഎം സ്ക്രീൻ ഒടിപി ആവശ്യപ്പെടും. അവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച അതേ സംഖ്യ നൽകേണ്ടതുണ്ട്. എസ്‌ബിഐ എ‌ടി‌എമ്മുകളിൽ‌ മാത്രമേ ഒ‌ടി‌പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സൗകര്യം ലഭ്യമാകൂ.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam