ബുക്കിംഗ് തുടങ്ങിയതും അവസാനിച്ചതും ഒരുപോലെ; കണ്ണുതള്ളി റിവോൾട്ട് 

JULY 17, 2021, 4:52 AM

ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് പ്രതീക്ഷിച്ചതിലും വലിയ വിജയം കൈവരിക്കുന്നു.2019 ഓഗസ്റ്റ് മാസത്തിലാണ്  റിവോള്‍ട്ട് ഇന്‍റലികോര്‍പ്പ് RV300, RV400 എന്നീ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചത്. ആദ്യ ഘട്ട ബുക്കിംഗിൽ  പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്.ബുക്കിങ് തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പൂർത്തിയായപ്പോൾ തന്നെ ബൈക്കിന്റെ സ്റ്റോക്കുകൾ മുഴുവൻ ബുക്ക് ചെയ്യപ്പെട്ടത് കമ്പനിയെ വളരെയധികം ആശ്ചര്യപ്പെടുത്തിയിരുന്നു.അൻപത് കോടിയുടെ യൂണിറ്റുകളാണ് ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ വിറ്റഴിക്കപ്പെട്ടത്.തുടർന്ന് ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചിരുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം ഇതേ ബൈക്കിന്‍റെ ബുക്കിംഗ് കമ്പനി പുനരാരംഭിച്ചപ്പോളും  സ്ഥിതി വ്യത്യസ്തമായിരുന്നില്ല.ബുക്കിംഗ് ആരംഭിച്ച് മിനിട്ടുകൾക്കകം സ്റ്റോക്ക് മുഴുവനും ബുക്ക് ചെയ്യപ്പെട്ടതായാണ് ഏറ്റവും പുതിയ വിവരം. റിവോൾട്ടി​ന്‍റെ ഇലക്​ട്രിക്​ ബൈക്കായ RV 400​ന്‍റെ ഓൺലൈൻ ബുക്കിംഗാണ്​ വ്യാഴാഴ്​ച ഉച്ചയ്ക്ക് 12 മണിക്ക്​ ആരംഭിച്ചത്​.

ന്യൂ ഡൽഹി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിലാണ് രണ്ടാംഘട്ട ബുക്കിംഗ് ആരംഭിച്ചത്.ആദ്യഘട്ടത്തിൽ ബൈക്ക്​​ ബുക്ക്​ ചെയ്​തവർക്ക് 2021 സെപ്റ്റംബർ മാസം മുതൽ ഡെലിവറി ആരംഭിക്കുമെന്നും കമ്പനി മുൻപ്  വ്യക്തമാക്കിയിരുന്നു.ഫെയിം 2 സബ്​സിഡി സ്‍കീമി​ന്‍റെ ആനുകൂല്യത്തോടെയാണ് റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്ക് എത്തുന്നത്. ഫെയിം 2 സബ്‍സിഡി തുക സർക്കാർ ഉയർത്തിയതിനെ തുടർന്ന് കമ്പനി  ബൈക്കി​ന്‍റെ വില 28,000 രൂപവരെ കുറച്ചിരുന്നു.

vachakam
vachakam
vachakam

ബൈക്കിന്റെ സവിശേഷതകളിലേക്ക് വന്നാൽ, 3kW മോട്ടോറുള്ള റിവോൾട്ട് RV 400 -ൽ 72V, 3.24kWh ലിഥിയം അയൺ ബാറ്ററിയാണ് വരുന്നത്. ഇതിന് പരമാവധി 85 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. റിവോൾട്ട് RV 300 -ൽ 1.5 kW (ഹബ് മോട്ടോർ), 60V, 2.7kWh ലിഥിയം അയൺ ബാറ്ററി ലഭിക്കുന്നു. 180 കിലോമീറ്റർ ശ്രേണി ഇത് വാഗ്ദാനം ചെയ്യുന്നു. 

ജിയോഫെൻസിങ്​, കസ്റ്റമൈസ്​ഡ്​ ശബ്​ദങ്ങൾ, ബൈക്ക്​ ഡയഗ്നോസ്റ്റിക്​സ്​, ബാറ്ററി നില, സവാരി ഡാറ്റ തുടങ്ങിയ വിവരങ്ങൾ ലഭിക്കുന്ന 'മൈ റിവോൾട്ട്' കണക്റ്റിവിറ്റി ആപ്ലിക്കേഷനും ഈ ബൈക്കില്‍ ഉണ്ട്.  യുഎസ്​ഡി ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പൂർണ്ണമായും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ്​ സസ്​പെൻഷൻ.റിവോൾട്ട് ആർ‌വി 400 ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നീ മൂന്ന് വ്യത്യസ്ത റൈഡിങ് മോഡുകളാണ് വാഗ്ദാനം ചെയ്യുന്നത്.ഹരിയാനയിലെ മനേസറിലെ ഗ്രീൻഫീൽഡ് പ്ലാന്റിലാണ് റിവോള്‍ട്ട് ഇലക്ട്രിക്ക് ബൈക്കുകള്‍ നിർമ്മിക്കുന്നത്. 

English summary: Revolt stopped their booking after all units sold 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam