ജോസ് ജെ കാട്ടൂര്‍ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ 

MAY 11, 2021, 2:23 PM

മുംബൈ: ജോസ് ജെ കാട്ടൂര്‍ റിസര്‍വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി.കോട്ടയം എരുമേലി സ്വദേശി ആണ് ഇദ്ദേഹം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ റിസര്‍വ് ബാങ്കിന്റെ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് എന്നീ വിഭാ​ഗങ്ങളു‌ടെ ചുമതലയാകും അദ്ദേഹം നിര്‍വഹിക്കുക.

റിസര്‍വ് ബാങ്കിന്റെ കര്‍ണാടക റീജിയണല്‍ ഡയറക്ട‌റായിരുന്നു അദ്ദേ​ഹം. കമ്യൂണിക്കേഷന്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ്, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ആന്‍ഡ് സൂപ്പര്‍വിഷന്‍, കറന്‍സി മാനേജ്മെന്റ് തുടങ്ങിയ വിഭാ​ഗങ്ങളില്‍ അദ്ദേഹം സുപ്രാധന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂള്‍ മുന്‍ വിദ്യാര്‍ത്ഥിയാണ്.​ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam