റെനോ  വന്‍ ഓഫറുകളുമായി

MAY 9, 2021, 1:47 PM

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ മെയ് മാസത്തില്‍ മോഡലുകള്‍ക്ക്‌ വന്‍ ഓഫറുകളുമായി എത്തുന്നതായി റിപ്പോര്‍ട്ട്. 75000 രൂപ വരെയുള്ള ഓഫറുകളാണ് വിവിധ മോഡലുകള്‍ക്കനുസരിച്ച്‌ കമ്പനി നല്‍കുന്നതെന്ന് കാര്‍ ദേഖോ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമ്പനിയുടെ ഏറ്റവും ചെറിയ കാറായ റെനോ ക്വിഡില്‍ മൊത്തം 52,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2020-ല്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് 20,000 രൂപ മുന്‍കൂര്‍ ക്യാഷ് ബോണസ് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ 2021-ല്‍ ഉല്‍പാദിപ്പിക്കുന്നവയ്‍ക്ക് 10,000 രൂപ കിഴിവ് മാത്രമേ ലഭിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

റെനോ ക്വിഡ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, 2,000 രൂപ അധിക കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.പക്ഷേ MY21 പതിപ്പുകള്‍ക്ക് മാത്രമായി ഈ ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 7 സീറ്റര്‍ റെനോ ട്രൈബറിന്‍റെ MY20

vachakam
vachakam
vachakam

മോഡലുകളില്‍ 25,000 രൂപയും MY21 പതിപ്പുകളില്‍ 15,000 രൂപയും കിഴിവ് ലഭിക്കും.തെരഞ്ഞെടുത്ത ട്രിമ്മുകളില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും 10,000 രൂപ ലോയല്‍റ്റി ബോണസും ലഭിക്കും.

ജനപ്രിയ മോഡലായ റെനോ ഡസ്റ്റര്‍ 75,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. RxS, RxZ ട്രിമ്മുകളില്‍ 30,000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. ഡസ്റ്റര്‍ എസ്‌യുവിയ്ക്ക് ഒരു പുതുതലമുറ പതിപ്പിനെ നല്‍കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍എന്നും റിപ്പോര്‍ട്ടുകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam