റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ 1.30 ലക്ഷം കോടി നഷ്ടം

JUNE 25, 2021, 2:42 PM

രണ്ടുദിവസത്തിനിടെ റിലയന്‍സിന്റെ വിപണിമൂല്യത്തില്‍ 1.30 ലക്ഷം കോടി നഷ്ടം. വെള്ളിയാഴ്ച ഓഹരി വില 2.8 ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയില്‍ ആറുശതമാനത്തിലേറെ നഷ്ടം  രേഖപ്പെടുത്തിയത് . അതെ സമയം ആറാഴ്ചക്കിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലയില്‍ 17ശതമാനത്തോളം ഉയര്‍ന്നിരുന്നു .

സ്മാര്‍ട്‌ഫോണ്‍ ,5 ജി പ്രഖ്യാപനങ്ങള്‍ മുന്നോട്ട് വെച്ചെങ്കിലും ജിയോയുടെ ഐപിഒ ഉള്‍പ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് നിഗമനം . അതേസമയം, മികച്ച പ്രവര്‍ത്തനഫലമാണ് കമ്പനി പുറത്തുവിട്ടത്.ടെലികോം താരിഫ് വര്‍ധനയാണ് പ്രധാനമായും വരുമാനവര്‍ധനവിന് പിന്നില്‍.

ഹരിത ഊര്‍ജമേഖലയിലേയ്ക്കുളള കമ്പനിയുടെ ചുവടുവെയ്പും വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. 75,000 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. നിലവില്‍ വിപണിയിലുള്ളതിനേക്കാള്‍ വിലക്കുറവില്‍ അത്യുഗ്രന്‍ ഫീച്ചറുകളോടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നും പൊതുയോഗത്തില്‍ അംബാനി പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam